യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് താഴുന്നു; കഴിഞ്ഞ വര്‍ഷം നല്‍കിയത് റെക്കോര്‍ഡ് ചികിത്സകള്‍

എന്‍എച്ച്എസിനെ സംബന്ധിച്ച് ഏറ്റവും വലിയ തലവേദനയാണ് കുതിച്ചുകയറുന്ന വെയ്റ്റിംഗ് ലിസ്റ്റ്. രോഗികള്‍ക്ക് ചികിത്സ നല്‍കാനുള്ള കാലതാമസങ്ങള്‍ തിരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കുന്ന വിധം മാറി. എന്നാല്‍ കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ റെക്കോര്‍ഡ് തോതില്‍ സേവനം നല്‍കുന്നുവെന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2024-ല്‍ 18 മില്ല്യണ്‍ ചികിത്സകളാണ് എന്‍എച്ച്എസ് ജീവനക്കാര്‍ നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. റെക്കോര്‍ഡ് വേഗത്തിലുള്ള ഈ ചികിത്സയിലൂടെ ഡിസംബറില്‍ തുടര്‍ച്ചയായ നാലാം മാസവും വെയ്റ്റിംഗ് ലിസ്റ്റ് താഴ്ന്നു.

ആകെ ചികിത്സാ ബാക്ക്‌ലോഗ് 7.48 മില്ല്യണില്‍ നിന്നും 7.46 മില്ല്യണിലേക്ക് കുറഞ്ഞു. വെയ്റ്റിംഗ് ലിസ്റ്റിലുള്ള രോഗികളുടെ എണ്ണം 6.28 മില്ല്യണില്‍ നിന്നും 6.24 മില്ല്യണിലേക്കും കുറഞ്ഞു. പ്രതിമാസ കണക്കുകള്‍ അനുസരിച്ച് കഠിനാധ്വാനം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് തോതില്‍ ചികിത്സകള്‍ പ്രദാനം ചെയ്യുന്നുവെന്നാണ്.

2023-ല്‍ നിന്നും 4 ശതമാനം വളര്‍ച്ചയാണ് ചികിത്സകളില്‍ ഉണ്ടായിട്ടുള്ളത്. ഡിസംബറില്‍ മാത്രം 1.33 മില്ല്യണ്‍ ചികിത്സകള്‍ എന്‍എച്ച്എസില്‍ നല്‍കി. 18 ആഴ്ചയില്‍ താഴെ കാത്തിരുന്നുള്ള ചികിത്സകള്‍ 58.9 ശതമാനമാണ്. 18 ആഴ്ചയ്ക്കുള്ളില്‍ 92% രോഗികളെ ചികിത്സിക്കാനുള്ള ഇലക്ടീവ് കെയര്‍ റിഫോം പ്ലാന്‍ നടപ്പാകാന്‍ 2029 മാര്‍ച്ച് വരെ വേണ്ടിവരുമെന്നാണ് കരുതുന്നത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions