സിനിമ

നിര്‍മ്മാതാക്കള്‍ സുരേഷ് കുമാറിനൊപ്പം, താരങ്ങള്‍ ആന്റണിക്കൊപ്പം; സിനിമാ പോര് രൂക്ഷം

ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കമിട്ടിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന പ്രസ്താവന പുറത്തിറക്കി. ആന്റണി പരസ്യ വിമര്‍ശനം നടത്തിയത് ശരിയായില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞത്.

സിനിമാ സമരം അടക്കം രണ്ട് ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയ ആന്റണിക്കൊപ്പം പിന്തുണയുമായി പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ, ബേസില്‍ ജോസഫ്, അപര്‍ണ ബാലമുരളി തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്, എന്താണ് അതിന് പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട് എന്നൊക്കെയായിരുന്നു ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിച്ചത്. എമ്പുരാന്‍ സിനിമയുടെ ബജറ്റിനെ കുറിച്ച് സംസാരിച്ചതിനെതിരെയും ആന്റണി പ്രതികരിച്ചിരുന്നു.

എമ്പുരാന്റെ ബജറ്റിനെ കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യ ചര്‍ച്ചയ്ക്ക് വിധേയമാക്കിയത് എന്തിനാണ്, താന്‍ പോലും അതിനെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ കുറിച്ചത്.

സിനിമാ നിര്‍മാതാക്കള്‍ സമരത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നു മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. സമരത്തിന് ആധാരമായ വിഷയങ്ങള്‍ എന്താണെന്ന് ബോധ്യപ്പെട്ടുവരുന്നതേയുള്ളൂ. സിനിമാക്കാര്‍ സമരത്തിലേക്ക് പോകേണ്ട വിഷയമൊന്നുമില്ല. അവര്‍ തമ്മില്‍ പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ തന്നെ പരിഹരിക്കട്ടെ. പല സിനിമകളും ലാഭകരമായിത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി അറിയിച്ചു.

'മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഒരു കത്ത് സുരേഷ്‌ കുമാര്‍ തന്നിരുന്നു. അത് പരിശോധിക്കാനായി അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഒന്ന്. അത് കൈകാര്യം ചെയ്യേണ്ടത് ധനകാര്യവകുപ്പാണ്. അത് അവരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കഴിയും. മറ്റ് രണ്ടുകാര്യങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ടതാണ് അത് വകുപ്പുതലത്തില്‍ ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കും’- മന്ത്രി പറഞ്ഞു.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions