യു.കെ.വാര്‍ത്തകള്‍

എ&ഇ യില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡില്‍

എന്‍എച്ച്എസ് എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സ്ഥിതി ജനുവരി മാസത്തിലും കാര്യമായി മെച്ചപ്പെട്ടില്ലെന്നു കണക്കുകള്‍. കഴിഞ്ഞ മാസം 12 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരുന്ന രോഗികളുടെ എണ്ണം റെക്കോര്‍ഡിലാണെന്നാണ് കണക്കുകള്‍ പറയുന്നത്. ജനുവരിയില്‍ 61,529 പേരിലേറെയാണ് അര ദിവസത്തോളം എ&ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ ലഭിക്കാനായി കാത്തിരുന്നത്. ഡിസംബറിലെ കണക്കുകളില്‍ നിന്നും 13 ശതമാനം വര്‍ധനവാണ് ഇത്.

ഇതിന് പുറമെ ചികിത്സ കഴിഞ്ഞിട്ടും വീടുകളില്‍ പരിചരണം ലഭ്യമല്ലാത്തതിനാല്‍ ബെഡുകള്‍ പിടിച്ചുവെച്ചിരിക്കുന്ന രോഗികളുടെ എണ്ണം വിന്ററിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 14,000 പേരോളമാണ് പോകാന്‍ ഇടമില്ലാത്തതിന്റെ പേരില്‍ ബെഡുകള്‍ കൈയ്യടക്കി വെച്ചിട്ടുള്ളത്.

സോഷ്യല്‍ കെയര്‍ കപ്പാസിറ്റി മെച്ചപ്പെടുത്താത്ത പക്ഷം ഡിസ്ചാര്‍ജ്ജുകളില്‍ കാലതാമസം നേരിടുകയും, ഇത് ചികിത്സ ആവശ്യമുള്ള രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്നത് തുടരുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ഗവണ്‍മെന്റിനെ ഓര്‍മ്മിപ്പിക്കുന്നു. ആവശ്യത്തിന് ബെഡുകള്‍ ഇല്ലാത്തത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളുടെ ശാപമായി തുടരുകയാണ്.

എന്നാല്‍ എ&ഇയില്‍ എത്തുന്നതിന് മുന്‍പ് ട്രോളികളില്‍ ഇടനാഴികളില്‍ ചെലവാക്കുന്ന സമയം എന്‍എച്ച്എസ് രേഖപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ കാത്തിരിപ്പ് ഇതിലും ദുരിതമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions