സിനിമ

സിംഗിള്‍ മദര്‍ ജീവിതം അവസാനിപ്പിച്ച് അമേയ; ജിഷിനുമായി വിവാഹനിശ്ചയം കഴിഞ്ഞു

സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹനും അമേയ നായരും വിവാഹിതരാകുന്നു. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം ഇരുവരും പങ്കുവച്ചത്. 'അവളും അവനും യെസ് പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. ഹാപ്പി വലന്റൈന്‍സ് ഡേ, നിന്റെ കൈകളിലാണ് എന്റെ സന്തോഷം, പ്രപഞ്ചത്തിന് നന്ദി' എന്ന് അമേയയും ജിഷിനും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

നടി വരദയാണ് ജിഷിന്‍ മോഹന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും ഒരു മകനുണ്ട്. ഇരുവരും മൂന്ന് വര്‍ഷം മുന്‍പ് വിവാഹമോചിതരായി. അമേയയുടെതും രണ്ടാം വിവാഹമാണ്. ആദ്യ ബന്ധത്തില്‍ അമേയയ്ക്ക് രണ്ട് മക്കളുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജിഷിന്‍ മോഹന്‍-അമേയ നായര്‍ ബന്ധത്തെ കുറിച്ച് പല തരത്തിലുള്ള ഗോസിപ്പുകള്‍ വന്നിരുന്നു.

ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും താഴെ വിമര്‍ശിച്ചു കൊണ്ടുള്ള കമന്റുകളായിരുന്നു കൂടുതലും കണ്ടിരുന്നത്. അമേയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളോട്, സൗഹൃദത്തിനപ്പുറമുള്ള ഒരു ആത്മബന്ധം അമേയയുമായി ഉണ്ട് എന്നായിരുന്നു ജിഷിന്‍ മുമ്പ് മറുപടി പറഞ്ഞിട്ടുള്ളത്.

വിവാഹമോചനത്തിന് ശേഷം താന്‍ നിരോധിക്കപ്പെട്ട ലഹരി വരെ ഉപയോഗിച്ചിരുന്നെന്നും അതില്‍ നിന്നുള്ള മോചനത്തിന് കാരണക്കാരിയാണ് പുതിയ കൂട്ടുകാരി അമേയ എന്നുമായിരുന്നു ജിഷിന്‍ പറഞ്ഞത്.

  • പിഴവുകള്‍ തിരുത്തും; 'അമ്മ' അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍
  • വിജയ് കൊച്ചിയിലെത്തും; മോഹന്‍ലാലിനൊപ്പം ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയില്‍
  • അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജനനായകന്‍ റിലീസ്
  • ഇപ്പോള്‍ ഒരു ഹാപ്പി റിലേഷന്‍ഷിപ്പില്‍; വിവാഹം ഉടനില്ലെന്ന് സാനിയ
  • വിഖ്യാത ഗായിക എസ് ജാനകി വിടവാങ്ങി
  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions