യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലെ പള്ളികളില്‍ വ്യാപക കവര്‍ച്ച; ഒറ്റ വര്‍ഷം മോഷ്ടിക്കപ്പെട്ടത് 500,000 പൗണ്ടിന്റെ വെള്ളി

ബ്രിട്ടനിലെ പള്ളികളെ ലക്ഷ്യമിട്ട് മോഷ്ടാക്കള്‍. കഴിഞ്ഞ വര്‍ഷം വിവിധ പള്ളികളില്‍ നിന്നുമായി 500,000 പൗണ്ടിലേറെ വെള്ളി വസ്തുക്കളാണ് മോഷ്ടാക്കള്‍ അടിച്ചുമാറ്റിയതെന്നാണ് കണക്ക്. മേല്‍ക്കൂരയിലെ ഈയത്തകിടുകള്‍ക്ക് പകരം മതപരമായ വസ്തുക്കള്‍ കവര്‍ച്ച ചെയ്യുന്നതിലാണ് മോഷ്ടാക്കളുടെ ശ്രദ്ധ.

ഗ്ലാസ് ജനലുകള്‍ തല്ലിപ്പൊളിച്ചും, വലിയ ഓക്ക് വാതിലുകള്‍ തകര്‍ത്തും അകത്ത് പ്രവേശിച്ച ശേഷം ചര്‍ച്ചുകളില്‍ നിന്നും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ചില കേസുകളില്‍ സേഫുകള്‍ തുറക്കാന്‍ സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്.

ആഗസ്റ്റില്‍ ബിഷപ്പിന്റെ ക്രോസിയര്‍ ഉള്‍പ്പെടെ 90,000 പൗണ്ടിന്റെ വെള്ളി വസ്തുക്കളാണ് ഡോര്‍സെറ്റിലെ ഷെര്‍ബോണ്‍ ആബെയില്‍ നിന്നും മോഷ്ടിച്ചത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഇന്‍ഷുറര്‍ എക്ലെസിയാസ്റ്റിക്കല്‍ പള്ളികളില്‍ സിസിടിവി ക്യാമറകളും, കവര്‍ച്ചാ അലാറങ്ങളും ഘടിപ്പിക്കാന്‍ ഉപദേശിക്കുന്നുണ്ട്.

ചര്‍ച്ചുകളില്‍ നിന്നും കോപ്പറും, മേല്‍ക്കൂരയിലെ ഈയവും ഉള്‍പ്പെടെ നേരത്തെ മോഷ്ടാക്കള്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചരിത്രപ്രധാന്യമുള്ള വിലയേറിയ വസ്തുക്കള്‍ കൈക്കലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ വെള്ളിയുടെ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇതാണ് പുതിയ ട്രെന്‍ഡിന് പിന്നില്‍.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions