യു.കെ.വാര്‍ത്തകള്‍

കെന്റില്‍ വാലന്റൈന്‍സ് ദിനത്തില്‍ യുവതിയെ കുത്തികൊന്ന പങ്കാളി ജീവനൊടുക്കി


കെന്റിലെ നോക്ക് ഹോള്‍ട്ടില്‍ ത്രീ ഹോഴ്‌സ്ഷൂസ് പബ്ബിന് മുന്നില്‍ വച്ച് വാലന്റൈന്‍സ് ദിനത്തില്‍ വെടിയേറ്റു മരിച്ച ലിസ സ്മിത്ത് എന്ന 43 കാരിയുടെ ചിത്രം പുറത്തുവന്നു. അവരുടെ പങ്കാളി എഡ്വേര്‍ഡ് സ്മിത്താണ് കൊലപാതകം ചെയ്തത്. ഇയാള്‍ കൊലയ്ക്ക് ശേഷം പത്തുമൈല്‍ അകലെയുള്ള ഡ്രാറ്റ് ഫോര്‍ഡ് ബ്രിഡ്ജിലേക്ക് കാറോടിച്ച് പോയതായും അവിടെ വച്ച് തെംസ് നദിയിലേക്ക് ചാടിയതായും കരുതപ്പെടുന്നു. ഇതുവരെ ഇയാളെ കണ്ടെത്താനായിട്ടില്ല.

കൊലയ്ക്ക് ശേഷം അക്രമി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. വിശദമായ അന്വേഷണം നടത്തിവരികയാണ്. വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്കാണ് ആക്രമണം നടന്നത്.

ബെര്‍ക്ക് ഷര്‍ സ്ലോവില്‍ താമസിക്കുന്ന ലിസയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പബ്ബിന് മുന്നിലെത്തി ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഏറ്റവും നല്ല അമ്മ എന്നാണ് യുവതിയുടെ മരണ ശേഷം ലിസയുടെ മകന്‍ തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions