യു.കെ.വാര്‍ത്തകള്‍

മൂന്ന് വാരാന്ത്യങ്ങളില്‍ എം25 ജംഗ്ഷന്‍ 10 അടക്കും; എയര്‍പോര്‍ട്ട് യാത്രക്കാര്‍ മുന്‍കരുതല്‍ എടുക്കുക

ലണ്ടന്‍: രാജ്യത്തെ തിരക്കേറിയ മോട്ടോര്‍വേകളില്‍ ഒന്നായ എം 25 ന്റെ ചില ഭാഗങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൂന്ന് വാരാന്ത്യങ്ങളില്‍ അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചു. സറേ ഭാഗത്തെ, എ 3 മായുള്ള ജംഗ്ഷനില്‍ മോട്ടോര്‍ വേ അടച്ചിടുന്നത് ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ യാത്രാ സമയം ദീര്‍ഘിപ്പിക്കും. ജംഗ്ഷന്‍ 10 വരെയുള്ള (സൈസ്ലി) റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത ഏതാനും ആഴ്ചകളില്‍ ചില എന്‍ട്രി എക്സിറ്റ് സ്ലിപ് റോഡുകളും അടച്ചിടും.

ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുവാന്‍ ഏറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന തിരക്കേറിയ ഒരു ഭാഗമാണിത്. അതുകൊണ്ടു തന്നെ, വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ നേരത്തെ പുറപ്പെടണമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണികള്‍ നടക്കുന്നതിനാല്‍, ജംഗ്ഷന്‍ 10 നും വൈസ്ലി റോഡിനും ചുറ്റുമുള്ള പല പ്രാദേശിക പാതകളിലും വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടേക്കാം.

ജംഗ്ഷന്‍ 10ല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണികളാണ് നടക്കുന്നത്. കൂടുതല്‍ ലൈനുകള്‍ ഒരുക്കുന്നതുള്‍പ്പടെയുള്ള പണികള്‍ ഇതില്‍ ഉള്‍പ്പെടും. 2022 ല്‍ ആരംഭിച്ച പദ്ധതി കഴിഞ്ഞ വേനല്‍ക്കാലത്ത് തീര്‍ക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഏതാണ്ട് ഒന്‍പത് മാസത്തോളം നീണ്ടുനിന്ന തീവ്രമായ പ്രതികൂല കാലാവസ്ഥ മൂലം പണി വൈകുകയായിരുന്നു. 2026 വസന്തകാലത്തിന് മുന്‍പായി പണി തീര്‍ക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചതല്ലാതെ വേറെ അടച്ചിടലുകള്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്.

  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions