ഇടുക്കി മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞുണ്ടായ അപകത്തില്‍ മരണം മൂന്നായി. നാഗര്‍കോവില്‍ സ്കോട്ട് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. എക്കോ പോയിന്റ് സമീപമാണ് ബസ് മറിഞ്ഞത്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്. 45 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു അപകടം നടന്നത്. കുണ്ടള അണക്കെട്ട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയില്‍ വിനോദ സഞ്ചാര സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.