ചരമം

കെന്റില്‍ മലയാളി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു


ലണ്ടന്‍: യുകെ മലയാളി സമൂഹത്തിനു ഞെട്ടലായി മറ്റൊരു അപ്രതീക്ഷിത വിയോഗം കൂടി. കെന്റില്‍ മലയാളി ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചതാണ് അത്. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സ്വദേശി ബാബു ജേക്കബ് (48) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു മടങ്ങിയെത്തിയ ഭാര്യ ജിന്‍സി ആണ് ബാബു ജേക്കബിനെ വീടിനുള്ളില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടത്. തുടര്‍ന്ന് പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും മരണം സ്ഥിരീകരിക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.

സിഡ്കപ്പ് ക്വീന്‍ മേരീസ് ഹോസ്പിറ്റലിലെ കരാര്‍ ജീവനക്കാരന്‍ ആയിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 വരെയുള്ള ഷിഫ്റ്റില്‍ ബാബു ജേക്കബ് ജോലി ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ എത്തിയശേഷം ഭാര്യയെ രാത്രി 12 മണിയോടെ ഫോണ്‍ ചെയ്തിരുന്നു. അതിന് ശേഷമാകാം കുഴഞ്ഞു വീണതും മരണം സംഭവിച്ചതെന്നും കരുതുന്നു. ആരോഗ്യപരമായി അസുഖങ്ങള്‍ ഒന്നും ബാബു ജേക്കബിനെ അലട്ടിയിരുന്നില്ല.

പെരുമ്പാവൂര്‍ കൂഴൂര്‍ ഐരാപുരം കുഴിച്ചാല്‍ വീട്ടില്‍ ജോസഫ് - മേരി ദമ്പതികളുടെ മകനാണ്. വെളിയന്നൂര്‍ സ്വദേശിനിയായ ഭാര്യ ജിന്‍സി ജോസഫിന് കെന്റിലെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന്‌ ഒരു വര്‍ഷം മുന്‍പാണ് ബാബു ജേക്കബ് യുകെയില്‍ എത്തുന്നത്.

അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ദുഃഖത്തിലാണ് ഭാര്യ ജിന്‍സിയും ഡാര്‍ട്ട്ഫോര്‍ഡ് മലയാളി സമൂഹവും. ബാബുവിന് മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് നാട്ടിലുള്ളത്. ഇവരുടെയും കൂടി ആഗ്രഹ പ്രകാരം ബാബുവിന്റെ സംസ്കാരം നാട്ടില്‍ വച്ച് നടത്തുവാനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഡാര്‍ട്ട്ഫോര്‍ഡ് മലയാളി അസോസിയേഷന്‍, യുക്മ സൗത്ത് ഈസ്റ്റ്‌ റീജന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

  • യുകെ മലയാളി സമൂഹത്തിനു നൊമ്പരമായി റാന്നി സ്വദേശിയായ യുവാവിന്റെ വേര്‍പാട്
  • നാട്ടിലേക്ക് മടങ്ങാനിരിക്കെ യുകെ മലയാളിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു
  • യുകെയില്‍ മരണമടഞ്ഞ സേവ്യര്‍ ലോനപ്പന്റെ സംസ്‌കാരം ബുധനാഴ്ച
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളിയുവാവ് കാന്‍സര്‍ ബാധിച്ചു മരിച്ചു
  • സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരുള്‍പ്പടെ 5പേര്‍ വാഹനാപകടത്തില്‍ മരിച്ചു
  • അയര്‍ലന്‍ഡില്‍ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു
  • മക്കള്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോള്‍ ഉണര്‍ന്നില്ല, യുകെ മലയാളി വിടവാങ്ങി
  • ഇടുക്കി തോപ്രാംകുടി സ്വദേശിയായ യുവാവിന് യുകെയില്‍ അപ്രതീക്ഷിത വിയോഗം
  • വിമാനത്താവളത്തില്‍ മകളെ കൂട്ടാന്‍ പോകുന്നതിനിടെ കാറപകടം; അധ്യാപിക മരിച്ചു
  • എസെക്സിലെ മലയാളി നഴ്സിന് 23ന് പ്രിയപ്പെട്ടവര്‍ യാത്രാമൊഴിയേകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions