യു.കെ.വാര്‍ത്തകള്‍

ഏപ്രില്‍ മുതല്‍ യുകെയില്‍ സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് വര്‍ധന; പ്രോപ്പര്‍ട്ടി ഇടപാടുകളെ ബാധിക്കും

യുകെയില്‍ ഓരോ ദിവസവും ഏതെങ്കിലും വിധത്തിലുള്ള നിരക്ക് വര്‍ധനയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുടുംബങ്ങളെ ബാധിക്കുന്ന എനര്‍ജി ചാര്‍ജുകളുടെ വര്‍ധനയ്ക്ക് പിന്നാലെ പുറത്തുവരുന്നത് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് വര്‍ധനയാണ്. പ്രോപ്പര്‍ട്ടി ഇടപാടുകളില്‍ ബ്രിട്ടനില്‍ ചുമത്തുന്നപ്പെടുന്ന ഒരു നിര്‍ണ്ണായക നികുതിയാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് (എസ് ഡി റ്റി എല്‍ ). ഏപ്രിലിലേയ്ക്ക് അടുക്കുമ്പോള്‍, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന ശ്രദ്ധേയമായ മാറ്റങ്ങള്‍ വാങ്ങുന്നവരെയും വില്‍ക്കുന്നവരെയും ഒരുപോലെ ബാധിക്കും. ഇത് പ്രോപ്പര്‍ട്ടി ഇടപാടുകളുടെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

യുകെയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയോ ഭൂമിയോ വാങ്ങുമ്പോഴാണ് സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്സ് ചുമത്തപ്പെടുന്നത്. പ്രോപ്പര്‍ട്ടിയുടെ വാങ്ങല്‍ വിലയോ വിപണി മൂല്യമോ, ഏതാണ് ഉയര്‍ന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്. എസ് ഡി റ്റി എല്‍ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കുകയും പ്രോപ്പര്‍ട്ടി ഊഹക്കച്ചവടം നിരുത്സാഹപ്പെടുത്തി ഭവന വിപണിയെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 2022 സെപ്റ്റംബറില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ താല്‍ക്കാലിക കുറവ് വരുത്തിയിരുന്നു. ഭവന വിപണിയെ പിന്തുണയ്ക്കുക, അതുമായി ബന്ധപ്പെട്ട ജോലികളും ബിസിനസുകളും സംരക്ഷിക്കുക, സ്വത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്നിവയാരുന്നു കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഏപ്രില്‍ മുതല്‍ കൂടുതല്‍ മാറ്റങ്ങളാണ് എസ് ഡി റ്റി എല്‍ നിരക്കുകളില്‍ ഉണ്ടാകാന്‍ പോകുന്നത്. നിലവില്‍ 250,000 പൗണ്ട് ആയ ത്രെഷോള്‍ഡ് നിരക്ക് പരിധി, മുമ്പത്തെ 125,000 പൗണ്ട് എന്ന നിലയിലേക്ക് തിരികെ വരുമെന്നതാണ് ഇതില്‍ ശ്രദ്ധേയമായത്. ഇതോടൊപ്പം തന്നെ, ആദ്യമായി പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്കുള്ള ത്രെഷോള്‍ഡ് നിരക്ക് പരിധി നിലവില്‍ 425,000 പൗണ്ട് ആണ്. അത് മുമ്പത്തെ 300,000 പൗണ്ട് എന്ന നിലയിലേയ്ക്ക് ഏപ്രിലോടെ തിരികെ എത്തും. ഫസ്റ്റ്-ടൈം ബയേഴ്‌സ് റിലീഫ് അഥവാ കുറച്ച സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്ന പരമാവധി വാങ്ങല്‍ വില നിലവില്‍ 625,000 പൗണ്ട് ആണ്. അത് മുമ്പത്തെ 500,000 പൗണ്ട് ലെവലിലേയ്ക്ക് തിരികെ വരുന്നതും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന മാറ്റങ്ങളില്‍ ഒന്നാണ്.


ഏപ്രില്‍ മുതല്‍ 125000 പൗണ്ടിനുള്ളില്‍ ഒതുങ്ങുന്ന പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ്‌ ഡ്യൂട്ടികള്‍ ഉണ്ടാകില്ല. എന്നാല്‍ അതിനു മുകളില്‍ വാങ്ങുന്നവര്‍ക്ക് നിശ്ചിത തുക ഈ ഇനത്തില്‍ നല്‍കേണ്ടിവരും. ഇതോടൊപ്പം തന്നെ ആദ്യമായി വീടു വാങ്ങുമ്പോഴുള്ള വില 500,000 പൗണ്ടില്‍ കൂടുതലാണെങ്കില്‍ കുറച്ച് സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കുകയുമില്ല. ഒന്നില്‍ കൂടുതല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുമ്പോള്‍, എസ് ഡി റ്റി എല്‍ നിരക്കുകള്‍ക്ക് പുറമേ 5 ശതമാനം നല്‍കേണ്ടിവരും. നിങ്ങളുടെ പുതിയ വാങ്ങല്‍ പൂര്‍ത്തിയാക്കി, 36 മാസത്തിനുള്ളില്‍ നിങ്ങളുടെ പഴയ പ്രധാന വസതി വില്‍ക്കുകയാണെങ്കില്‍ ഈ അധിക 5% നല്‍കേണ്ട ആവശ്യമില്ല. 2025 ലെ സ്റ്റാമ്പ് ഡ്യൂട്ടി ഭൂനികുതി മാറ്റങ്ങളും, അവയുടെ സാമ്പത്തിക ആഘാതങ്ങളും മലയാളികളെയടക്കം പ്രതികൂലമായി ബാധിക്കുന്നതാണ്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions