ഡബ്ലിന്: അയര്‍ലന്‍ഡിലെ ഡബ്ലിന് സമീപം ലൂക്കനില്‍ താമസിക്കുന്ന ജെന്‍ ജിജോ (17) അന്തരിച്ചു. കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജിന്റെയും സ്മിതയുടെയും മകനാണ്. ജെലിന്‍, ജോവാന എന്നിവര്‍ സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയിലുള്ള പൂങ്കശേരി കുടുംബാംഗമാണ്.
ലൂക്കന്‍ ഗ്രിഫിന്‍ ഗ്ലെന്‍ പാര്‍ക്കിലെ 16-ാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം എസ്‌കര്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്കരിക്കും.