സിനിമ

മുന്‍ഭാര്യ അമൃതയുടെ കേസ്; തുടര്‍ച്ചയായി ബുദ്ധിമുട്ടിക്കരുതെന്ന് നടന്‍ ബാല

വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും പൊലീസ് കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ബാല. മുന്‍ ഭാര്യ അമൃതയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് ബാലയ്‌ക്കെതിരെ കേസ് എടുത്തത്. മുന്‍ഭാര്യയുമായുള്ള വിഷയത്തില്‍ ഇനി പേരെടുത്ത് സംസാരിക്കില്ലെന്ന് കോടതിക്കും പൊലീസിനും താന്‍ വാക്ക് കൊടുത്തിട്ടുണ്ടെന്നും അത് തെറ്റിച്ചിട്ടില്ലെന്നും ബാല വ്യക്തമാക്കി.

എന്റെ വളരെ ഒരു ബുദ്ധിമുട്ടുള്ള അവസ്ഥ നിങ്ങളോട് പറയാനാണ് ഞാന്‍ വന്നത്. ഞാന്‍ ഇതിനെ കുറിച്ച് ഇനി ഒരിക്കലും പേരെടുത്ത് സംസാരിക്കില്ല എന്ന് കോടതിയിലും പൊലീസിനും ഞാന്‍ വാക്ക് കൊടുത്തതാണ്. അന്നുതൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാന്‍ പാലിച്ചിട്ടുണ്ട്. പിന്നെ കേസിന് മേലെ കേസ് കൊടുത്ത് എന്റെ വായടച്ചിട്ട് മിണ്ടാതെ ഇരിക്കണം എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്.

ഞങ്ങള്‍ ഇപ്പോള്‍ സന്തോഷമായി പോകുന്നു, സമാധാനമായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ മറ്റേ സൈഡില്‍ നിന്ന് ഇങ്ങനെ തുടരെ തുടരെ പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. എന്റെ അവസ്ഥ എന്താണെന്ന് വച്ചാല്‍ സംസാരിച്ചാല്‍ എന്റെ മേലില്‍ അടുത്ത കേസ് വരും സംസാരിച്ചില്ലെങ്കില്‍ യുട്യൂബ് കാരും ചാനലുകളും ഉള്‍പ്പടെ എനിക്കെതിരെ ഓരോ ആരോപണങ്ങള്‍ പറയും.

ഞാന്‍ വ്യാജ രേഖ ഉണ്ടാക്കി എന്നൊക്കെ ചാനലില്‍ പറയുന്നത് കേട്ടു. ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത്, ഞാന്‍ മിണ്ടണോ മിണ്ടാതെ ഇരിക്കണോ? മിണ്ടിയാലും കുഴപ്പം മിണ്ടിയില്ലെങ്കിലും കുഴപ്പം. ഞാന്‍ എന്ത് ചെയ്യണം? ഞാന്‍ എന്റെ ഭാര്യയോടൊപ്പം ജോളി ആയി ഇരിക്കുകയാണ്. ഞങ്ങള്‍ക്കൊരു കുട്ടി വരാന്‍ പോകുന്നു, ഉടനെ വരും. ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങള്‍ പോകുന്നതായിരിക്കും നല്ലത്.


അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് അവരവര്‍ക്ക് തീര്‍ച്ചയായും കിട്ടും. വ്യാജരേഖ ചമച്ചു എന്നൊക്കെ പറയുന്നത് ബാല കേള്‍ക്കാന്‍ ഉള്ള വാക്കല്ല. അത് വളരെ തെറ്റായിപ്പോയി. ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്ന ആളാണ് ഞാന്‍. ആ നന്മയ്ക്ക് എല്ലാം വിഷം വയ്ക്കുന്നത് പോലെ ആയിപ്പോകും ഇത്. ഇങ്ങനത്തെ വാക്കുകള്‍ മാധ്യമങ്ങള്‍ ഉപയോഗിക്കരുത്. അങ്ങനെ ഒരാളല്ല ഞാന്‍ എന്നാണ് ബാല പറയുന്നത്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions