സിനിമ

കുംഭമേള കാണാന്‍ ഒറ്റയ്‌ക്കെത്തി സുപ്രിയ മേനോന്‍; ത്രിവേണി സംഗമത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍

കുംഭമേളയില്‍ പങ്കെടുത്ത് നിര്‍മ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍. പ്രയാഗ് രാജില്‍ നിന്നുള്ള വീഡിയോ സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത് വൈറലായിരിക്കുകയാണ്. വിവിഐപികള്‍ക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്ത് നിന്നുള്ള സുപ്രിയയുടെ വീഡിയോ ചര്‍ച്ചയായിരിക്കുകയാണ്.

കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കേരളത്തില്‍ നിന്ന് നിരവധി പ്രമുഖരും കുംഭമേളയില്‍ പങ്കെടുക്കാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ പ്രയാഗ് രാജിലെത്തി കുംഭമേളയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരുന്നു.

അതേസമയം, സുപ്രിയക്കൊപ്പം പൃഥ്വിരാജ് ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എമ്പുരാന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് പൃഥ്വിരാജ്. മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ റിലീസ് ചെയ്യുന്നത്.

ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ 144 വര്‍ഷം കൂടുമ്പോള്‍ നടത്തപ്പെടുന്ന മഹാകുംഭമേള അവസാനിക്കും. അതിന് മുമ്പായി പ്രയാഗ് രാജിലെത്താന്‍ തിരക്ക് കൂട്ടുകയാണ് ഭക്തര്‍. ജനുവരി 13ന് ആണ് മഹാകുംഭമേള ആരംഭിച്ചത്. 50 കോടിയില്‍ അധികം ത്രിവേണി സംഗമത്തില്‍ ഇതിനകം പുണ്യസ്‌നാനം നടത്തിയിട്ടുണ്ട്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions