കോട്ടയം മുക്കൂട്ടുതറ ഇടകടത്തി പള്ളിയമ്പില്‍ പി. കെ.തോമസ് (കുഞ്ഞുമോന്‍-63) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം.
യുകെ മലയാളിയും സോമര്‍സെറ്റ് ടോണ്ടന്‍ മസ്ഗ്രോവ് പാര്‍ക്ക് എന്‍എച്ച്എസ് ആശുപത്രിയിലെ ജീവനക്കാരനുമായ ജോബിന്‍ തോമസിന്റെ പിതാവാണ്.
വെണ്ണിക്കുളം കണ്ടംകുളം കുടുംബാംഗം ഏലിയാമ്മയാണ് ഭാര്യ. മറ്റ് മക്കള്‍: ജിറ്റി തോമസ്. മരുമകള്‍: അക്സ ജോബിന്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് കോട്ടയം തലയിണത്തടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് നടക്കും.