യു.കെ.വാര്‍ത്തകള്‍

തെരുവില്‍ വച്ചുള്ള തല്ലുകേസ്: ലേബര്‍ പാര്‍ട്ടി എംപി ജയിലിലായി

തെരുവില്‍ വച്ച് തല്ലുണ്ടാക്കിയ കേസില്‍ ലേബര്‍ പാര്‍ട്ടിയുടെ എംപി മൈക്ക് അമേസ്ബറി ജയിലിലായി. തന്റെ നിയോജക മണ്ഡലമായ ചെഷയറിലെ ഒരാളെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് മൈക്ക് അമേസ്ബറിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. 45 വയസ്സുകാരനായ പോള്‍ ഫെലോസിനെ ആക്രമിച്ചതിന് എംപി കുറ്റസമ്മതം നടത്തി.

മൈക്ക് അമേസ്ബറിന് 10 ആഴ്ചത്തെ ജയില്‍ ശിക്ഷയാണ് ലഭിച്ചത്. ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ ചെഷയറിലെ ഫ്രോഡ്‌ഷാമില്‍ നടന്ന സംഭവത്തിന് ശേഷം അദ്ദേഹത്തിന്റെ ലേബര്‍ വിപ്പ് നീക്കം ചെയ്തിരുന്നു. കോടതി ശിക്ഷ വിധിച്ച ഉടനെ എംപിയെ ജയിലിലേക്ക് മാറ്റി.

അക്രമത്തിനിരയായ ആള്‍ നിലത്തു വീണപ്പോഴും എം.പി ആക്രമണം തുടര്‍ന്നു എന്നും ഒരുപക്ഷേ കാഴ്ചക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ആക്രമണം തുടര്‍ന്നേനെ എന്നും ശിക്ഷ വിധിച്ചു കൊണ്ട് ജഡ്ജി പറഞ്ഞു.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions