സിനിമ

മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും പൂട്ടാന്‍ ഫിലിം ചേംബര്‍; 'എമ്പുരാനെ' ലക്ഷ്യമിട്ട് നീക്കം

മലയാള സിനിമാ മേഖലയിലെ തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ആന്റണി പെരുമ്പാവൂരിനേയും മോഹന്‍ലാലിനേയും പൂട്ടാന്‍ പുതിയ നീക്കവുമായി ഫിലിം ചേംബര്‍. മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം കരാര്‍ ഒപ്പിടാനെന്നാണ് നിര്‍ദേശം. മാര്‍ച്ച് 27-ന് പുറത്തിറങ്ങുന്ന 'എമ്പുരാനെ' ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. ഫിലിം ചേംബറിന്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.

മാര്‍ച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാറുകള്‍ ഒപ്പിടുന്നത് ഫിലിം ചേംബറുമായി ബന്ധപ്പെട്ട് വേണമെന്നാണ് നിര്‍ദേശം. ഫിലിം ചേംബറിന്റെ നീക്കങ്ങള്‍ക്ക് ഫിയോക്കിന്റെ പൂര്‍ണപിന്തുണയുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതിനാല്‍ മറ്റുസംഘടനകളുടെ പിന്തുണയുണ്ടെന്നും ചേംബര്‍ അവകാശപ്പെടുന്നുണ്ട്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ഇ- മെയിലിലും രജിസ്റ്റേഡ് തപാലിലുമായാണ് വിശദീകരണം തേടിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി പിന്നീട് തീരുമാനിക്കും.

ജൂണ്‍ മാസംമുതല്‍ സിനിമാ നിര്‍മാണവും പ്രദര്‍ശനവും നിര്‍ത്തിവെച്ച് സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് മുന്നോടിയായാണ് സൂചനാസമരം. മാര്‍ച്ച് അഞ്ചിന് മുമ്പായി ഇതിന്റെ തീയതി പ്രഖ്യാപിക്കും. മാര്‍ച്ച് അവസാനത്തോടെയായിരിക്കും സൂചനാസമരം.

  • ബോക്സ്ഓഫീസില്‍ ചരിത്രമെഴുതി രജനിയുടെ 'ജയിലര്‍ 2', ഓപ്പണിംഗ് കളക്ഷന്‍ 125.25 കോടി!
  • 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; ഒരു വര്‍ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള്‍ നല്‍കും
  • വിവാദങ്ങളില്‍ മഞ്ജു മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍
  • മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു, സത്യം പറയാന്‍ പറ്റാത്ത അവസ്ഥ'- ദിലീപ്
  • നാനാ പടേക്കറുടെ വിയോഗം: പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
  • വിഖ്യാത ചലച്ചിത്രകാരന്‍ നാനാ പടേക്കര്‍ വിടവാങ്ങി
  • സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ സമാധാനമുണ്ട് -ഐശ്വര്യ ലക്ഷ്മി
  • രജനികാന്ത് ചിത്രം 'ജയിലര്‍ 2' ഒക്ടോബര്‍ 15ന് ആഗോള റിലീസ്
  • 'വഴങ്ങാത്തതിന് ഒരു നടിയുടെ അഭിനയ ജീവിതം പ്രമുഖ നടന്‍ നശിപ്പിച്ചു'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ രഹസ്യ വിവരങ്ങള്‍
  • പൊട്ടിച്ചിരിപ്പിക്കാന്‍ ബിജു മേനോനും പിള്ളേരും ഒക്ടോബര്‍ 2-ന് തിയറ്ററുകളില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions