സിനിമ

ഇനി പ്രണവിനെ കുറിച്ച് സംസാരിക്കില്ല, പക്വത കാണിക്കണം: ഗായത്രി സുരേഷ്

പ്രണവ് മോഹന്‍ലാലിനോടു ക്രഷ് തോന്നിയിട്ടുണ്ടെന്നും വിവാഹം ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും പലതവണ പറഞ്ഞ് ട്രോളുകളില്‍ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. അതുകൊണ്ടുതന്നെ ഗായത്രിയുടെ അഭിമുഖങ്ങള്‍ എല്ലാം ട്രോളുകള്‍ ആവാറുണ്ട്. തന്റെ വിവാഹത്തെ കുറിച്ച് ഗായത്രി പുതിയൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതിരുന്ന ഗായത്രിയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

എന്തുകൊണ്ട് പ്രണവിനോട് ക്രഷ് തോന്നി എന്ന് ചോദിച്ചപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് ഗായത്രി പറഞ്ഞത്. നമ്മള്‍ ഇവോള്‍വ് ചെയ്ത് കൊണ്ടിരിക്കുകയാണ്. പക്വത കാണിക്കണം. ഇനി അതിനെ കുറിച്ച് സംസാരിക്കില്ലെന്ന് ഞാന്‍ എനിക്ക് കൊടുത്ത വാക്കാണ്. എന്ത് അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കേണ്ടത്. ഇനി ഞാന്‍ അതിനെ കുറിച്ച് സംസാരിക്കില്ല.

ഇനി ഞാന്‍ എന്നില്‍ ബിസിയാണ്. മറ്റൊന്ന് കൊണ്ടും അത് ബ്ലോക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് ഗായത്രി പറയുന്നത്. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണെന്നും ഗായത്രി പറയുന്നുണ്ട്. വിവാഹം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. പക്ഷെ ഇപ്പോള്‍ എനിക്ക് ഒരുപാട് ആലോചിക്കേണ്ടതില്ല. വര്‍ക്കൗട്ട് ആകുമോ ഇല്ലയോ എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസിലാകും.

വിവാഹത്തിന് വീട്ടില്‍ സമ്മര്‍ദ്ദമുണ്ടാകാറുണ്ട്. ഗായത്രി നീ എന്താണ് നിന്റെ ലൈഫ് വെച്ച് കാണിക്കുന്നത്, എനിക്ക് പേടിയാവുന്നുണ്ട് നീ പോകുന്നത് കണ്ടിട്ടെന്ന് അമ്മ പറയും. അമ്മയുടെ മെയിന്‍ ഡയലോഗ് ആണത്. ഞാന്‍ മൈന്‍ഡ് ചെയ്യില്ല. ഞാന്‍ അങ്ങോട്ട് തിരിഞ്ഞ് കിടക്കും. ഒറ്റയ്ക്കാകുമോ എന്ന് കുറച്ച് കാലം തോന്നിയിരുന്നു. കുറേക്കാലം കഴിഞ്ഞാല്‍ കൂട്ടിന് ആരാണുണ്ടാകുക എന്നൊക്കെ തോന്നാറുണ്ട്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions