യു.കെ.വാര്‍ത്തകള്‍

പുതിയ ട്രാഫിക് നിയമങ്ങള്‍ ഈയാഴ്ച പ്രാബല്യത്തില്‍; സൂക്ഷിച്ചില്ലെങ്കില്‍ പോക്കറ്റ് കാലിയാകും

യുകെയില്‍ പുതിയ ട്രാഫിക് നിയമങ്ങളും പിഴ നിരക്കുകളും ഈയാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ വാഹനമോടിക്കുന്നത് ഏറെ ചെലവേറിയ ഒരു കാര്യമായേക്കാം. മാര്‍ച്ച് 1 മുതല്‍ നിലവില്‍ വരുന്ന നിയമങ്ങളെ കുറിച്ച് ഡ്രൈവര്‍മാര്‍ കൂടുതലായി അറിയേണ്ടതുണ്ട്. ഇവയെ ഗൗരവമായി എടുത്തില്ലെങ്കില്‍ കനത്ത പിഴകളായിരിക്കും കാത്തിരിക്കുന്നത്.

എച്ച് എം ആര്‍ സി പ്രഖ്യാപിച്ച പുതിയ അഡൈ്വസറി ഫ്യുവല്‍ റേറ്റുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് കമ്പനി കാര്‍ നിരക്കുകളില്‍ വ്യത്യാസങ്ങള്‍ വരുത്തും. കമ്പനി കാറുകള്‍, ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജീവനക്കാരുടെ റീഇമ്പേഴ്സ്‌മെന്റ് സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം വരുന്നത്. 1600 സി സി വരെയുള്ള എഞ്ചിനുള്ള ഡീസല്‍ കാറുകള്‍ ഉപയോഗിച്ചാലുള്ള നിരക്ക് 11 പെന്‍സ് പെര്‍ മൈല്‍ എന്നതില്‍ നിന്നും 12 പെന്‍സ് പെര്‍ മൈല്‍ എന്നായി ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെ 1401-2000 സി സി പെട്രോള്‍ വാഹനങ്ങളുടെ കാര്യത്തില്‍ ഇത് 14 പെന്‍സ് പെര്‍ മൈലില്‍ നിന്നും 15 പെന്‍സ് പെര്‍ മൈല്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ അഡൈ്വസറി ഫ്യുവല്‍ റേറ്റ് 7 പെന്‍സ് പെര്‍ മൈല്‍ ആയി തുടരും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി, നെറ്റ് സീറോ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഈ കുറഞ്ഞ നിരക്കുകള്‍ കണക്കാക്കുന്നത്. മാര്‍ച്ച് 1 ശനിയാഴ്ച മുതല്‍ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അതേ ദിവസം തന്നെയാണ് '25' നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കുന്നതും. യു കെയില്‍ പുതിയതായി റെജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ഉള്ളതാണിത്. 2025 മാര്‍ച്ച് 1 ന് ശേഷമാണ് കാര്‍ ആദ്യമായി റെജിസ്റ്റര്‍ ചെയ്തതെന്നാണ് ഇത് സൂചിപ്പിക്കുന്നത്

ഇത് സംബന്ധിച്ച നിയമങ്ങള്‍ പ്രധാനമാണ്, നിയമ ലംഘനത്തിന് 1000 പൗണ്ട് പിഴയൊടുക്കേണ്ടി വരും എന്ന് മാത്രമല്ല, വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പുതിയ നമ്പര്‍ പ്ലേറ്റ് ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും, തങ്ങളുടെ കാര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ പുതിയതാണ് എന്ന സൂചിപ്പിക്കുന്ന നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കാന്‍ നിര്‍വാഹമില്ലെന്ന് അറിയുക. ഉദാഹരണത്തിന് 2015 മാര്‍ച്ച് 2 ന് റെജിസ്റ്റര്‍ ചെയ്ത വാഹനത്തിന്റെ നമ്പര്‍പ്ലേറ്റിലെ മൂന്നാമത്തെയും നാലാമത്തെയും ക്യാരക്റ്ററായി 15 എന്ന സംഖ്യയായിരിക്കും ഉണ്ടാവുക. ഇത് നിങ്ങള്‍ക്ക് 16, അല്ലെങ്കില്‍ 17 ആക്കി മാറ്റുവാന്‍ അനുവാദമില്ല.

ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി ബാധകമാകുന്നതാണ് ഈ മാറ്റം. ഈ ദിവസത്തിനു ശേഷം റെജിസ്റ്റര്‍ ചെയ്ത കാറുകള്‍ക്ക് ആദ്യ വര്‍ഷം ഇത് 10 പൗണ്ട് ആയിരിക്കും. എന്നാല്‍, 40,000 പൗണ്ടില്‍ അധികം മൂല്യമുള്ള ഇലക്ട്രിക് കാറുകള്‍ക്ക് എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റ് അധികമായി നല്‍കേണ്ടി വരും. 2025 ല്‍ ഇത് 195 പൗണ്ട് ആണ്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions