യു.കെ.വാര്‍ത്തകള്‍

ചികിത്സ വൈകി: ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചതില്‍ എന്‍എച്ച്എസിനെതിരെ പരാതിയുമായി ഇന്ത്യക്കാരി


ഇന്ത്യന്‍ വംശജന്‍ ഹൃദയാഘാതം മൂലം മരിച്ചതോടെ എന്‍എച്ച്എസിനെതിരെ പരാതിയുമായി ഭാര്യ. ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ആശുപത്രിയില്‍ 40 കാരന്‍ സുനില്‍ രസ്‌തോഗിക്കാണ് ജീവന്‍ നഷ്ടമായത്. ആംബുലന്‍സ് വിളിച്ച് കാത്തിരുന്നത് രണ്ടു മണിക്കൂര്‍ ആയിരുന്നു. ആശുപത്രിയിലെത്തിയിട്ടും അടിയന്തരമായി പരിഗണിച്ചില്ല, ഒടുവില്‍ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. സുനിലിന് ഗുരുതരമായ ലക്ഷണങ്ങളുണ്ടായിട്ടും ആശുപത്രി അവഗണിച്ചു. ജനുവരി 3നാണ് ഇവര്‍ക്ക് മകന്‍ പിറന്നത്. മകന്റെ പേരിടല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രിയയ്ക്ക് ഭര്‍ത്താവിനെ നഷ്ടമായിരിക്കുകന്നത്. 14 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഏഴു വയസ്സുള്ള മകനുമുണ്ട്. എമര്‍ജന്‍സി വിഭാഗത്തിന്റെയും ആരോഗ്യ മേഖലയുടേയും വീഴ്ചയാണ് തന്റെ രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനെ നഷ്ടമാകാന്‍ കാരണമെന്ന് പ്രിയ പറയുന്നു. ഗോഫണ്ടില്‍ സഹായം തേടിയിട്ടുണ്ട് യുവതി.

കൊറോണര്‍ക്കും പേഷ്യന്‍ അഡൈ്വസിഡ് ആന്‍ഡ് ലിയാസണ്‍ സര്‍വീസിനും യുവതി പരാതി നല്‍കി. ഫെബ്രുവരി 17ന് പുലര്‍ച്ചെ ഛര്‍ദ്ദിയും നെഞ്ചില്‍ വിമ്മിഷ്ടവുമായി സുനില്‍ എണീറ്റത്. സിസേറിയന്‍ കഴിഞ്ഞ ഭാര്യയെ ബുദ്ധിമുട്ടിക്കാന്‍ ആദ്യം മടിച്ചു. പിന്നീട് സ്ഥിതി മോശമായതോടെ മെഡിക്കല്‍ സഹായം തേടി. 111 ല്‍ വിളിച്ചിട്ട് സഹായം കിട്ടിതായതോടെ 999 ല്‍ വിളിച്ചു. മൂന്നുതവണ വിളിച്ച ശേഷമാണ് സംസാരിക്കാനായത്. രണ്ടു മണിക്കൂറിന് ശേഷമാണ് ആംബുലന്‍സ് എത്തിയത്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലും അടിയന്തര വൈദ്യസഹായം നല്‍കിയില്ല. ശ്വസിക്കാന്‍ ബുദ്ധിമുട്ടേറിയപ്പോഴാണ് ഐസിയുവിലേക്ക് മാറ്റിയത്. വൈകാതെ മരണം സ്ഥിരീകരിച്ചു. തന്റെ നഷ്ടം വളരെ വലുതാണെന്നും പ്രിയ പറയുന്നു. കടുത്ത പ്രതിഷേധമാണ് വിഷയത്തില്‍ ഇവരുടെ കുടുംബവും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ ഉയര്‍ത്തുന്നത്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions