യു.കെ.വാര്‍ത്തകള്‍

മലയാളി നഴ്സ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി

യുകെ മലയാളി നഴ്സ് മാഞ്ചസ്റ്ററില്‍ അന്തരിച്ചു. ബീന മാത്യു ചമ്പക്കര (53) ആണ് വിടപറഞ്ഞത്. കാന്‍സര്‍ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് ജനറല്‍ ഹോപിറ്റലില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.

മാഞ്ചസ്റ്റര്‍ എം ആര്‍ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആല്‍ബെര്‍ട്‌ , ഇസബെല്‍ മറ്റു കുടുംബാംഗങ്ങളും മരണസമയത്ത് അടുത്തുണ്ടായിരുന്നു.

നാട്ടില്‍ കോട്ടയത്ത് കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശ്ശേരി മുതലക്കോണത് മാത്യു - മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.

മാഞ്ചസ്റ്ററിലെ സാമൂഹിക - സാംസ്‌കാരിക കാര്യങ്ങളില്‍ ബീനയുടെ കുടുംബം സജീവ സാന്നിധ്യമായിരുന്നു. മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷ്യനിലെ അംഗമായിരുന്നു ബീനയുടെ കുടുംബം. ബീനയുടെ മരണത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷനും സെന്റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംസ്കാരം പിന്നീട്.

  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions