തൊണ്ണൂറ്റിയേഴാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം അഡ്രിയന്‍ ബ്രോഡി സ്വന്തമാക്കി. മികച്ച നടിയായി മൈക്കി മാഡിസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. ദി ബ്രൂട്ടലിസ്റ്റ് ലെ പ്രകടനത്തിനാണ് അഡ്രിയന്‍ ബ്രോഡി അവാര്‍ഡ് നേടിയത്. അതേസമയം അനോറ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മൈക്കി മാഡിസണ്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്.
അനോറയ്ക്ക് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മികച്ച ചിത്രസംയോജനത്തിന് സീന്‍ ബേക്കറിനും പുരസ്‌കാരം ലഭിച്ചു. അനിമേറ്റഡ് ഷോര്‍ട്ട്ഫിലിം വിഭാഗത്തില്‍ ഇന്‍ ദ് ഷാഡോ ഓഫ് ദ് സൈപ്രസ് ആണ് പുരസ്കാരം നേടിയത്. ദ് സബ്സ്റ്റന്‍സ് എന്ന ചിത്രത്തിന് മികച്ച മേക്കപ്പ്, കേശാലങ്കാരം എന്നീ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചു.
ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടന്‍, നടി കാറ്റഗറികളില്‍ കടുത്ത മത്സരമാണ് നടന്നത്. ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ 'അനുജ' പുറത്തായി.
മികച്ച നടി
മൈക്കി മാഡിസണ്‍ - അനോറ
മികച്ച നടന്‍
അഡ്രിയന്‍ ബ്രോഡി - ദി ബ്രൂട്ടലിസ്റ്റ്
മികച്ച സംവിധായകന്‍
ഷോണ്‍ ബേക്കര്‍ - അനോറ
മികച്ച സംഗീതം
ദ ബ്രൂട്ട്ലിസ്റ്റ് എന്ന ചിത്രത്തിലെ സംഗീതത്തിന് ഡാനിയല്‍ ബ്ലൂംബെര്‍ഗിനാണ് പുരസ്കാരം
മികച്ച വിദേശ ചിത്രം
ഐ ആം സ്റ്റില്‍ ഹീയര്‍
മികച്ച ഛായഗ്രഹണം
ലോല്‍ ക്രൗളി - ദ ബ്രൂട്ട്ലിസ്റ്റ്