യു.കെ.വാര്‍ത്തകള്‍

യുക്രൈനെ സഹായിക്കാന്‍ യൂറോപ്യന്‍ നേതാക്കളെ അണിനിരത്തി സ്റ്റാര്‍മര്‍

യുക്രൈന്‍ വിഷയത്തില്‍ കൂടുതല്‍ ഭാരം താങ്ങാന്‍ യൂറോപ്പ് തയാറാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. പ്രസിഡന്റ് വ്ളാദിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ട്രംപ് ഉടക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് യൂറോപ്പിന് മേല്‍ ഉത്തരവാദിത്വം ഏറിയിരിക്കുന്നത്.

ലോകം ചരിത്രത്തിലെ തന്നെ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണെന്ന് ലണ്ടനില്‍ വിളിച്ചുചേര്‍ന്ന പ്രതിസന്ധി യോഗത്തില്‍ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ഇതില്‍ നിന്നും മുന്നോട്ട് പോകാന്‍ കഴിയുന്ന ഒരു സമാധാന ഉടമ്പടി യുഎസിന് മുന്നില്‍ അവതരിപ്പിക്കുകയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വൈറ്റ് ഹൗസിലേക്കുള്ള ഒരു പാലമായി വര്‍ത്തിക്കാനാണ് സ്റ്റാര്‍മര്‍ സ്വയം അവതരിപ്പിക്കുന്നത്. അമേരിക്കയെ ഇപ്പോഴും ആശ്രയിക്കാവുന്ന സഖ്യകക്ഷിയായും അദ്ദേഹം കരുതുന്നു. 'അടിയന്തരമായി, ഉറപ്പുള്ള ഒരു സമാധാന കരാര്‍ വേണമെന്ന പ്രസിഡന്റിന്റെ ആവശ്യം സമ്മതിക്കുന്നു. ഇത് നമുക്ക് ഒരുമിച്ച് നേടിയെടുക്കണം', സ്റ്റാര്‍മര്‍ പറഞ്ഞു.

ഏത് കരാര്‍ ആയാലും ഇതിന് ശക്തമായ യുഎസ് പിന്തുണ ആവശ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഓരോ രാജ്യവും അവര്‍ക്ക് ആവശ്യമായ സംഭാവന നല്‍കുകയും വേണം. ഓവല്‍ ഓഫീസിലെ പൊട്ടിത്തെറിക്ക് ശേഷം യൂറോപ്യന്‍ നേതാക്കള്‍ ഒരുമിച്ച് ഈ പ്രതിസന്ധിയില്‍ അയവ് വരുത്താനുള്ള ശ്രമങ്ങളിലാണ്. ബ്രിട്ടന് പുറമെ ഫ്രാന്‍സും, ഇറ്റലിലും പ്രധാന പങ്കുവഹിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇമ്മാനുവല്‍ മാക്രോണും, ജോര്‍ജ്ജിയ മെലനിയും ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.

  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions