യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഒരു മില്ല്യണോളം കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍!

ബ്രിട്ടനില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത കുടിയേറ്റരുടെ എണ്ണം കുതിച്ചുയരുന്നു. ബ്രിട്ടനിലെ ഒരു മില്ല്യണോളം ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷ നന്നായി വഴങ്ങുന്നില്ലെന്നതാണ് അവസ്ഥ. ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ കഴിയാതിരിക്കുകയോ, ഒട്ടും തന്നെ സംസാരിക്കാന്‍ അറിയാത്ത അവസ്ഥയോ നേരിടുന്ന ലക്ഷക്കണക്കിന് ജനങ്ങളുണ്ടെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തിന് പുറത്ത് ജനിച്ച 10 ശതമാനം പേര്‍ക്ക്, ഏകദേശം 932,208 ആളുകള്‍ക്ക് ഇംഗ്ലീഷ് ഭാഷ അഡ്ജസ്റ്റ് ചെയ്യുന്നത് മുതല്‍ ഒട്ടും അറിയാത്ത അവസ്ഥയുണ്ട്. ഏകദേശം 794,332 പേര്‍ക്ക് (8.6%) ഇംഗ്ലീഷ് അത്ര നന്നായി സംസാരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ 137,876 ആളുകള്‍ക്ക് (1.4%) ഇംഗ്ലീഷ് ഒട്ടും തന്നെ സംസാരിക്കാന്‍ കഴിയാത്തവരാണ്.

കുടിയേറ്റക്കാരായ 16 വയസ് കഴിഞ്ഞവരില്‍ പകുതിയ്ക്ക് മുകളില്‍ ആളുകള്‍ മാത്രമാണ് ഇംഗ്ലീഷ് തങ്ങളുടെ പ്രധാന ഭാഷയായി രേഖപ്പെടുത്തിയത്. 38.4 ശതമാനം പേര്‍ക്ക് ഈ ഭാഷ നന്നായി സംസാരിക്കാന്‍ കഴിയുമെന്നും വ്യക്തമായി. 2021 സെന്‍സസ് വിവരങ്ങള്‍ പ്രകാരം യുകെ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വെളിപ്പെടുത്തിയ കണക്കുകളാണ് ഇത്.

ഈ കണക്കുകളുടെ വെളിച്ചത്തില്‍ ലേബര്‍ ഇമിഗ്രേഷന്‍ നിയന്ത്രണം കടുപ്പിക്കണമെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആവശ്യപ്പെട്ടു. 2022 മധ്യത്തില്‍ ഇംഗ്ലണ്ടിന്റെ ജനസംഖ്യ 67.6 മില്ല്യണായിരുന്നു. 2032 മധ്യത്തോടെ ഇത് 72.5 മില്ല്യണിലേക്ക് വര്‍ദ്ധിക്കുമെന്നും ഒഎന്‍എസ് കണക്കുകള്‍ പ്രവചിക്കുന്നു.

അനധികൃത കൂടിയേറ്റവും ആശ്രിത വിസയും മൂലം എത്തുന്നവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ്. ഇംഗ്ലീഷ് പരിജ്ഞാനം കൂടുതല്‍ കര്‍ശനമാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നു.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions