യു.കെ.വാര്‍ത്തകള്‍

അഞ്ചില്‍ നാലു സ്‌കൂള്‍ ലീഡര്‍മാരും രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നു!

ഗാര്‍ഡിയന്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത അഞ്ചില്‍ നാലു സ്‌കൂള്‍ ലീഡര്‍മാരും രക്ഷിതാക്കളില്‍ നിന്ന് മോശം പെരുമാറ്റം അനുഭവിക്കേണ്ടിവന്നതായി വെളിപ്പെടുത്തി. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ അഞ്ചില്‍ നാലു സ്‌കൂളുകളിലും ലീഡര്‍മാര്‍ക്ക് മോശം അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി.

സ്‌കൂള്‍ ലീഡര്‍മാരും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും തമ്മില്‍ വഴക്കും ശാരീരിക ഉപദ്രവവും വരെ ഉണ്ടായിട്ടുണ്ടെന്ന് സര്‍വേ പറയുന്നു.

അധിക്ഷേപം കൂടിയതോടെ സ്‌കൂളുകളുടെ സൈറ്റുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രക്ഷിതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തേണ്ടിവന്നതായി ലീഡര്‍മാര്‍ പലരും തുറന്നു പറഞ്ഞു.

ഭീഷണിപ്പെടുത്തല്‍, ഓണ്‍ലൈന്‍ മുഖേന അധിക്ഷേപിക്കല്‍, അസഭ്യം പറയല്‍, വംശീയത ഉള്‍പ്പെടെ നേരിടേണ്ടിവന്നു. പത്തില്‍ ഒരാള്‍ക്ക് ശാരീരിക അക്രമവും നേരിട്ടു. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രശ്‌നങ്ങള്‍ കൂടുതലാണെന്ന് അഭിപ്രായപ്പെട്ടു. പത്തില്‍ ഒരാള്‍ക്ക് വീതം ശാരീരിക അക്രമങ്ങള്‍ നേരിടേണ്ടിവന്നു. വനിതകളായ സ്‌കൂള്‍ ലീഡര്‍മാരും ഇരയായി. വഴക്കും ഭീഷണിയും പീഡനവുമെല്ലാം നേരിടുന്നുണ്ടെന്നാണ് സര്‍വ്വേയിലെ വെളിപ്പെടുത്തല്‍.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions