യു.കെ.വാര്‍ത്തകള്‍

സ്വിന്‍ഡനില്‍ മരണമടഞ്ഞ ഐറിന് മാര്‍ച്ച് 12ന് യാത്രാമൊഴിയേകാന്‍ മലയാളി സമൂഹം

സ്വിന്‍ഡനില്‍ മരണമടഞ്ഞ കുഞ്ഞുമാലാഖ ഐറിന്(11 ) മാര്‍ച്ച് 12ന് യുകെ മലയാളി സമൂഹം യാത്രാമൊഴിയേകും. അന്നേദിവസം രാവിലെ 10 . 30 ന് ഹോളി ഫാമിലി പള്ളിയില്‍ ആണ് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. ബ്രിസ്റ്റോള്‍ സെന്റ് ജോര്‍ജ് ക്​നാനായ മിഷനിലെ ഫാ. അജൂബ് അബ്രഹാം വിശുദ്ധ കുര്‍ബാനയ്ക്കും പൊതുദര്‍ശന ശുശ്രൂഷകള്‍ക്കും മുഖ്യ കാര്‍മികത്വം വഹിക്കും. സംസ്കാരം പിന്നീട് കേരളത്തില്‍ നടത്തും.

സ്വിന്‍ഡനില്‍ ടവര്‍ സെന്ററില്‍ താമസിക്കുന്ന തോമസിന്റെയും സ്മിതാ തോമസിന്റെയും മകള്‍ ഐറിന്‍ സ്മിത തോമസ് ഈ മാസം നാലാം തീയതിയാണ് വിട പറഞ്ഞത്. ഐറിന്‍ രണ്ട് വര്‍ഷത്തിലേറെയായി പിഒഎല്‍ജി മൈറ്റോകോണ്‍ഡ്രിയല്‍ ഡിസോര്‍ഡര്‍ എന്ന അപൂര്‍വ രോഗത്തിന്റെ ചികിത്സയിലായിരുന്നു .

കോട്ടയം ഉഴവൂരാണ് ഐറിന്റെ മാതാപിതാക്കളുടെ കേരളത്തിലെ സ്വദേശം. ഒരു വര്‍ഷം മുമ്പ് മാത്രമാണ് അമ്മ സ്മിതയ്ക്ക് ഒപ്പം ഐറിനും സഹോദരങ്ങളും യുകെയില്‍ എത്തിയത്. അഭിജിത്ത്, ഐഡന്‍ എന്നിവരാണ് സഹോദരങ്ങള്‍.

എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപഴകിയിരുന്ന ഐറിന്‍ ഒരു മികച്ച ഗായിക കൂടിയായിരുന്നു. യുകെയില്‍ എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂവെങ്കിലും പ്രാദേശിക മലയാളി സമൂഹത്തില്‍ എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നു ഐറിന്‍ . അതുകൊണ്ട് തന്നെ ഐറിന്റെ മരണവാര്‍ത്ത തീരാ നോവായി കണ്ണീരോടെയാണ് മലയാളി സമൂഹം ഏറ്റെടുത്തത്. ഐറിന്റെ മൃതദേഹം സ്വദേശമായ ഉഴവൂരില്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത് വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ പുരോഗമിച്ചു വരികയാണന്ന് പ്രസിഡന്റ് ജിജി സജി, സെക്രട്ടറി ഷിബിന്‍ വര്‍ഗീസ്, ട്രഷറര്‍ കൃതിഷ് കൃഷ്ണന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ രാജേഷ് നടേപ്പിള്ളി എന്നിവര്‍ അറിയിച്ചു.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions