യു.കെ.വാര്‍ത്തകള്‍

എസ് ജയ്ശങ്കറിന്റെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച; രൂക്ഷമായി അപലപിച്ച് ഇന്ത്യ

വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ യുകെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയെ ശക്തമായി അപലപിച്ച് ഇന്ത്യ. കഴിഞ്ഞ ദിവസം ലണ്ടനിലെ ഛത്രം ഹൗസില്‍ ഒരു ചര്‍ച്ച കഴിഞ്ഞ് മടങ്ങവേയാണ് വിദേശകാര്യമന്ത്രിക്ക് നേരെ ഖലിസ്ഥാന്‍ വാദികളുടെ പ്രതിഷേധമുണ്ടായത്. ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യമന്ത്രിയുടെ യുകെ സന്ദര്‍ശന വേളയില്‍ സുരക്ഷാ വീഴ്ചയുണ്ടായതിന്റെ ദൃശ്യങ്ങള്‍ ഞങ്ങള്‍ കണ്ടു. വിഘടന വാദികളുടേയും തീവ്രവാദികളുടേയും ചെറിയ സംഘത്തിന്റെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇത്തരം ഘടകങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതിനെ ഞങ്ങള്‍ അപലപിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ആതിഥേയ സര്‍ക്കാര്‍ അവരുടെ നയതന്ത്ര ബാധ്യതകള്‍ പൂര്‍ണമായും നിറവേറ്റുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കേയാണ് പ്രദേശത്ത് ഖലിസ്ഥാന്‍ വാദികള്‍ പതാകയേന്തിമുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയ്ശങ്കര്‍ കാറില്‍ കയറാനെത്തിയതോടെ ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരില്‍ ഒരാള്‍ പാഞ്ഞുവരികയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനായി മാര്‍ച്ച് 4 മുതല്‍ 9 വരെ യുകെയില്‍ ഔദ്യോഗിക പരിപാടികള്‍ക്ക് എത്തിയതാണ് ജയ്ശങ്കര്‍.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions