യു.കെ.വാര്‍ത്തകള്‍

വീടുകളിലെ പഴയ മീറ്ററുകള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ വേനല്‍ക്കാലത്ത് ചൂട് വെള്ളവും, വൈദ്യുതിയും കിട്ടില്ലെന്ന് മുന്നറിയിപ്പ്

യുകെയിലെ ആയിരക്കണക്കിന് വീടുകളില്‍ ഇപ്പോഴും പഴയ മീറ്ററുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ മീറ്ററുകള്‍ നിശ്ചലമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പഴയ റേഡിയോ ടെലിസ്വിച്ച് സര്‍വ്വീസ് മീറ്ററുകളുടെ പ്രവര്‍ത്തനമാണ് സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ അവസാനിക്കുന്നത്.

ഈ പഴയകാല മീറ്ററുകളില്‍ നിന്നും മാറാത്ത പക്ഷം ഈ വേനല്‍ക്കാലത്ത് വൈദ്യുതിയും, ചൂട് വെള്ളവും കിട്ടാത്ത അവസ്ഥ വരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 1980-കളിലാണ് ആര്‍ടിഎസ് മീറ്ററുകള്‍ അവതരിപ്പിച്ചത്. ബിബിസി ട്രാന്‍സ്മിറ്ററുകളില്‍ നിന്നും സ്വിച്ച് മീറ്ററുകളിലേക്ക് ലോംഗ്‌വേവ് റേഡിയോ സിഗ്നലുകള്‍ നല്‍കിയാണ് ഈ മീറ്ററുകള്‍ പീക്ക്, ഓഫ്-പീക്ക് താരിഫ് റേറ്റുകള്‍ക്കിടയില്‍ ഉപയോഗിച്ചത്.

എന്നാല്‍ വോര്‍സ്റ്റര്‍ഷയറിലെ ഡ്രോയ്റ്റ്‌വിച്ച് ട്രാന്‍സ്മിറ്റിംഗ് സ്‌റ്റേഷനില്‍ നിന്നുമുള്ള സിഗ്നലുകളുടെ ബ്രോഡ്കാസ്റ്റിംഗ് ഉപകരണം ജൂണ്‍ 30 മുതല്‍ ഓഫാക്കുന്നതോടെയാണ് മീറ്ററുകളും ഉപയോഗശൂന്യമാകുന്നത്. ആര്‍ടിഎസ് മീറ്ററുകള്‍ ഉപയോഗിക്കുന്നവരോട് പുതിയ ആധുനിക സ്മാര്‍ട്ട് മീറ്ററുകള്‍ തെരഞ്ഞെടുക്കാനാണ് എനര്‍ജി സപ്ലയര്‍മാര്‍ ആവശ്യപ്പെടുന്നത്.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലായി 600,000 ആര്‍ടിഎസ് മീറ്ററുകളാണ് ഇപ്പോഴും ഉള്ളത്. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് ഇവ മാറ്റാത്ത പക്ഷം ഈ വീടുകളില്‍ വൈദ്യുതിയും, ചൂട് വെള്ളത്തിന്റെ സപ്ലൈയും നിലയ്ക്കും. കൃത്യമായി മീറ്റര്‍ മാറ്റുമെന്ന് എനര്‍ജി സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നാണ് റെഗുലേറ്റര്‍ ഓഫ്‌ജെം കരുതുന്നത്. എന്നാല്‍ സ്മാര്‍ട്ട് മീറ്ററുകള്‍ സ്വീകരിക്കാന്‍ പലരും തയ്യാറാകില്ലെന്ന ആശങ്ക നിലനില്‍ക്കുന്നു .

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions