യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി വന്‍ ഫീസ് ഇളവുമായി കിങ്സ് കോളേജ് ലണ്ടന്‍

യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് 10,000 പൗണ്ട് വരെ ഫീസ് ഇളവ് ലഭിക്കുന്ന പുതിയ വൈസ് ചാന്‍സലേഴ്സ് അവാര്‍ഡുമായി കിംഗ്‌സ് കോളേജ് ലണ്ടന്‍. പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനത്തിനാണ് ഈ ഇളവ് ലഭിക്കുക. 2025 സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യത്തെ ഓണ്‍ ക്യാമ്പസ് പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിഗ്രിക്ക് ചേരുന്ന 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കിംഗ്‌സ് കോളേജ് ലണ്ടന്‍ വൈസ് ചാന്‍സലര്‍ ഷിതിജ് കപൂര്‍ 10,000 പൗണ്ട് വീതമുള്ള അവാര്‍ഡ് നല്‍കുന്നത്.

ഇതിന് അര്‍ഹത നേടുവാന്‍ ഡിക്ക്സണ്‍ പൂണ്‍ സ്‌കൂള്‍ ഓഫ് ലോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി ആന്‍ഡ് ന്യൂറോസയന്‍സ്, കിംഗ്‌സ് ബിസിനസ് സ്‌കൂള്‍, ലൈഫ് സയന്‍സ് ആന്‍ഡ് മെഡിസിന്‍, നാച്ചുറല്‍, മാത്തമാറ്റിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് സയന്‍സ്, നഴ്സിംഗ്, മിഡ്വൈഫറി ആന്‍ഡ് പാലിയേറ്റീവ് കെയര്‍, സോഷ്യല്‍ സയന്‍സ് ആന്‍ഡ് പബ്ലിക് പോളിസി എന്നീ ഫാക്കല്‍റ്റികളില്‍ ഒന്നെടുക്കണം എന്നുമുണ്ട്. 10,000 പൗണ്ട് വരെ ട്ര്യൂഷന്‍ ഫീസില്‍ ഇളവായിട്ടായിരിക്കും അവാര്‍ഡ് ലഭിക്കുക. അതില്‍ 5000 പൗണ്ട് 2025 ഒക്ടോബറില്‍ നല്‍കും. ബാക്കി 5000 പൗണ്ട് 2026 ജനുവരിയിലും.

മുകളിലുള്ള ഫാക്കള്‍റ്റികളില്‍ പഠിക്കുന്ന ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അര്‍ഹത. മാത്രമല്ല, പൂര്‍ണ്ണ സമയ കോഴ്സുകള്‍ക്ക് മാത്രമെ ഇത് ലഭിക്കുകയുമുള്ളൂ. 2025 സെപ്ധറ്റംബറില്‍ ആരംഭിക്കുന്ന കോഴ്സുകള്‍ക്കായിരിക്കും ഇത് ബാധകമാവുക. ഇതിനായി അപേക്ഷിക്കാന്‍ താത്പര്യപ്പെടുന്നവര്‍ 2025 ഏപ്രില്‍ 25 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയിന്മേലുള്ള തീരുമാനം 2025 മെയ് 31നകം ലഭിക്കും. ട്യൂഷന്‍ ഫീസ് ഇളവായിട്ടു മാത്രമായിരിക്കും അവാര്‍ഡ് തുക ലഭിക്കുക. മറ്റേതെങ്കിലും ചെലവുകള്‍ക്കുള്ള തുക ലഭിക്കില്ല.

അവാര്‍ഡ് ബാധകമായ കോഴ്സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ അവാര്‍ഡിനായി അപേക്ഷിക്കുന്നതിനുള്ള അവസരം ലഭിക്കും. പിന്നീട് കിംഗ്‌സ് ഫാക്കല്‍റ്റികള്‍ തയ്യാറാക്കിയ ഒരു കൂട്ടം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആവശ്യപ്പെടും. ഇതോടൊപ്പം അക്കാദമിക പ്രകടനവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുക.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions