ബംഗാളി നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംവിധായകന്‍ രഞ്‌ജിത്ത് ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കേസ് പത്തു ദിവസത്തേക്കു മാറ്റി. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റമാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 36 സാക്ഷികളുടെ പട്ടികയും കുറ്റപത്രത്തിനൊപ്പമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ ആദ്യം രജിസ്‌റ്റര്‍ ചെയ്‌ത കേസാണിത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ അന്വേഷണം നടത്താന്‍ രൂപവത്‌കരിച്ച പ്രത്യേക അന്വേഷണസംഘം സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രവും ഇതാണ്.
ഈ വിഷയത്തിന്റെ പേരിലാണ് രഞ്ജിത്തിന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം നഷ്ടമാകുന്നത്. രഞ്ജിത്തിനെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഒരു നടനും പീഡന ആരോപണം ഉന്നയിച്ചിരുന്നു.