യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ഡെന്റല്‍ ചെലവുകള്‍ വര്‍ധിപ്പിക്കും; രോഗികള്‍ക്ക് ആഘാതം


എന്‍എച്ച്എസിലേക്ക് കൂടുതല്‍ പണം ലഭിക്കാന്‍ രോഗികളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്നു. ഡെന്റല്‍ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താനെന്ന പേരില്‍ സുപ്രധാന ഡെന്റല്‍ ചികിത്സയ്ക്ക് അടുത്ത മാസം മുതല്‍ 2.4% നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് ഗവണ്‍മെന്റ്.

എന്‍എച്ച്എസില്‍ പല്ല് അടയ്ക്കാനുള്ള ചെലവുകളാണ് ഏപ്രില്‍ മുതല്‍ 75 പൗണ്ടിലേക്ക് വര്‍ധിക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ചാര്‍ജ്ജുകള്‍ 2.4% വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് രോഗികള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതിന് പുറമെ അടിസ്ഥാന ചെക്കപ്പിനുള്ള ചെലവ് 26.80 പൗണ്ടില്‍ നിന്നും 27.40 പൗണ്ടായും ഉയരും.

ഫില്ലിംഗ്, റൂട്ട് കനാല്‍, എക്‌സ്ട്രാക്ഷന്‍ അപ്പോയിന്റ്‌മെന്റ് എന്നിവയ്ക്ക് 73.50 പൗണ്ടിന് പകരം 75.30 പൗണ്ടാണ് ചെലവ് വരിക. ഏറ്റവും ഗുരുതരമായ ബാന്‍ഡ് 3 പ്രവൃത്തികള്‍ക്ക് 319.10 പൗണ്ടായിരുന്നത് 326.70 പൗണ്ടായും ഉയരും.

'ഈ നിരക്ക് വര്‍ദ്ധനവുകള്‍ ചെലവ് ചുരുക്കലിലേക്കാണ് നയിക്കുക. ഇത് സേവനങ്ങള്‍ ഒരു പെന്നി പോലും സംഭാവന ചെയ്യില്ല', ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷനിലെ ശിവ് പാബരി പറഞ്ഞു. മന്ത്രിമാര്‍ക്ക് ചെലവ് കുറയ്ക്കാന്‍ രോഗികള്‍ കൂടുതല്‍ നല്‍കേണ്ടി വരികയാണ്. ലക്ഷക്കണക്കിന് രോഗികള്‍ നേരിടുന്ന ചെലവ് ചുരുക്കലിനുള്ള ന്യായം റേച്ചല്‍ റീവ്‌സ് പറയണം, അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍എച്ച്എസ് ഡെന്റിസ്ട്രി മരണത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ജറികള്‍. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ രോഗികള്‍ക്ക് കനത്ത ആഘാതമാകും നേരിടുക.


  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions