യു.കെ.വാര്‍ത്തകള്‍

ഐറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി യു കെ മലയാളി സമൂഹം

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ന്യൂറോളജിക്കല്‍ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു എങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്ന ഐറിന്‍ നിശ്ചലയായി സ്വിന്‍ഡനിലെ ഹോളി ഫാമിലി പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വില്‍ഷെയര്‍ മലയാളീ സമൂഹത്തിനുമാകെ കണ്ണീരടക്കാനായില്ല. ഐറിന്‍ തങ്ങളുടെ ഇടയില്‍നിന്ന് യാത്രയായെന്ന് പലര്‍ക്കും അപ്പോഴും വിശ്വസിക്കാനുമായില്ല. ഐറിന്‍ മോളുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച ഹോളിഫാമിലി പള്ളിയങ്കണം സാക്ഷിയായത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ്.

മലയാളികളും തദ്ദേശീയരുമായ വന്‍ ജനാവലിയാണ് ഐറിന്‍ മോളുടെ അന്ത്യയാത്രക്ക് സാക്ഷികളായി എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 4ന് ആയിരുന്നു ഐറിന്‍ മരണമടഞ്ഞത്. കോട്ടയം ഉഴവൂര്‍, പയസ് മൗണ്ടില്‍, കൊച്ചുകന്നുകുഴക്കല്‍ വീട്ടില്‍ തോമസിന്റെയും സ്മിതയുടെയും രണ്ടാമത്തെ മകളാണ് ഐറിന്‍, അഭിജിത്, ഐഡന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ബുധനാഴ്ച രാവിലെ 10:30 ന് ഫാ. അജൂബ് അബ്രഹാം പ്രത്യേക പ്രാര്‍ത്ഥനകളോടെ തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകള്‍ക്കുശേഷം ഫാ. സുനി പടിഞ്ഞാറേക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധകുര്‍ബാനയും അനുശോചനസന്ദേശവും നല്‍കപ്പെട്ടു.

ഉറങ്ങുന്ന ഐറീന്‍മോളുടെ സമീപം നിന്നുകൊണ്ട് പിതാവ് തോമസിന്റെയും മാതാവ് സ്മിതയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തില്‍ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. നൂറുകണക്കിന് ജനങ്ങള്‍ ശുശ്രുഷകളില്‍ പങ്കുചേരുകയും അനുശോചനവുംഅന്ത്യാഞ്ജലിയും അര്‍പ്പിക്കുകയും ചെയ്തു.

വില്‍ഷെയര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഏറെ ചിട്ടയായാണ് പൊതുദര്‍ശനവും അനുശോചനയോഗവും ഇക്കഴിഞ്ഞ ബുധനാഴ്ച ക്രമീകരിക്കപ്പെട്ടത്.

അസോസിയേഷന്‍ സെക്രട്ടറി ഷിബിന്‍ വര്‍ഗീസ് സ്വാഗതം അരുളി ക്രോഡീകരിച്ച അനുശോചനയോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദര്‍ നാം ഡി ഒബി, ക്‌നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദര്‍ സിജോ ഫിലിപ്പ്, ഇന്ത്യന്‍ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റര്‍ സിജോ ജോയ് എന്നിവര്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അന്ത്യോപചാരമാര്‍പ്പിച്ചു .

തുടര്‍ന്ന് യുകെകെസിഎ ട്രെഷറര്‍ റോബി മേക്കര, യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ്, സെക്രെട്ടറി ജോബി തോമസ്, വൈസ് പ്രസിഡന്റ് ടെസ്സി അജി, നാഷണല്‍ ജോയിന്റ് സെക്രട്ടറി റെയ്മോള്‍ നിദിരീ, യുകെകെസിഎ സ്വിന്‍ഡന്‍ യൂണിറ്റ് പ്രസിഡന്റ് റോയ് സ്റ്റീഫന്‍, ഐറിനമോളെ ചികില്‍സിച്ച ഗ്രേറ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റല്‍ ചില്‍ഡ്രന്‍സ് വാര്‍ഡ് പ്രതിനിധികള്‍, പഠിച്ച സ്‌കൂളിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികള്‍, ഓര്‍ച്ചാര്‍ഡ് റെസിഡന്‍ഷ്യല്‍ ഹോം പ്രതിനിധികള്‍, ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച്‌നെ പ്രതിനിധീകരിച്ചു ബിനു ചന്ദപ്പിള്ള, സെയിന്റ് ജോര്‍ജ് ക്‌നാനായ മിഷന്‍ സ്വിന്‍ഡനെ പ്രതിനിധീകരിച്ചു ജിഷ പ്രദീഷ്, സീറോ മലബാര്‍ സഭ സ്വിന്‍ഡന്‍ കമ്മ്യൂണിറ്റി പ്രതിനിധികള്‍ തുടങ്ങീ സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു പ്രമുഖ വ്യക്തികള്‍ അനുശോചനമറിയിക്കുകയുണ്ടായി. തുടര്‍ന്ന് ഐറിന്റെ കുടുംബത്തെ പ്രതിനിധീകരിച്ചു രഞ്ജിനി ജോണും വില്‍ഷെയര്‍ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറര്‍ കൃതീഷ് കൃഷ്ണനും നന്ദി അറിയിച്ചു. ഐറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വില്‍ഷെയര്‍ മലയാളീ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. ശവസംസ്‌കാര തിയതി പിന്നീടറിയിക്കുന്നതായിരിക്കും.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions