യു.കെ.വാര്‍ത്തകള്‍

ഭക്ഷ്യ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ യുകെ; കൃത്രിമ മാംസം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര എന്നിവ മാര്‍ക്കറ്റുകളിലേക്ക്

ഭക്ഷ്യ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍, ലാബില്‍ തയ്യാറാക്കുന്ന മാംസം, പാലുല്‍പ്പന്നങ്ങള്‍, പഞ്ചസാര എന്നിവ യുകെയിലെ മാര്‍ക്കറ്റുകളിലേക്ക്. മുന്‍പ് കരുതിയതിനേക്കാള്‍ വേഗത്തില്‍ ആണ് ഇവ മനുഷ്യ ഉപഭോഗത്തിനായി വില്‍പ്പനയ്‌ക്കെത്തുന്നത്. യുകെയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റുകളില്‍ ഇവ ലഭ്യമാകും.

ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എ) ഇപ്പോള്‍ ഇത്തരത്തില്‍ ലാബില്‍ ഉണ്ടാകുന്ന ഭക്ഷണ ഉല്‍പന്നങ്ങള്‍ക്കുള്ള അംഗീകാര പ്രക്രിയ വേഗത്തിലാക്കാനുള്ള പ്രയത്നത്തിലാണിപ്പോള്‍. ചെറിയ കെമിക്കല്‍ പ്ലാന്റ് കളിലെ കോശങ്ങളില്‍ നിന്നാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്.

യുകെ കമ്പനികള്‍ ഈ ശാസ്ത്ര മുന്നേറ്റത്തില്‍ മുന്‍പന്തിയിലാണെങ്കിലും, കര്‍ശനമായ നിയന്ത്രണങ്ങള്‍ അവരുടെ പുരോഗതിയെ മന്ദഗതിയിലാക്കുമെന്ന ആശങ്ക വിദഗ്ദ്ധര്‍ പങ്കുവച്ചു. ലാബില്‍ നിന്ന് തയാറാക്കിയ വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള ഭക്ഷണം ഇതിനോടകം തന്നെ വിപണിയില്‍ ലഭ്യമാണ്. ഇതിന് പിന്നാലെ, നായകള്‍ക്കായി ലാബില്‍ തയ്യാറാക്കിയ മാംസം യുകെ വിപണിയില്‍ ആദ്യമായി എത്തി.

2020-ല്‍, മനുഷ്യ ഉപഭോഗത്തിനായി സെല്‍-കൃഷി ചെയ്ത മാംസം വില്‍ക്കുന്നതിന് അംഗീകാരം നല്‍കുന്ന ആദ്യത്തെ രാജ്യമായി സിംഗപ്പൂര്‍ മാറിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയും പിന്നീട് ഇസ്രയേലും ഈ പാത പിന്തുടര്‍ന്നു. ഇതൊക്കെയാണെങ്കിലും ഇറ്റലി, യുഎസ് സംസ്ഥാനങ്ങളായ അലബാമ, ഫ്ലോറിഡ എന്നിവ ലാബില്‍ തയാറാക്കിയ മാംസത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുകെയില്‍, ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയും (FSA) ഫുഡ് കമ്പനികളില്‍ നിന്നുള്ള വിദഗ്ധരും അക്കാദമിക് ഗവേഷകരും ചേര്‍ന്ന് അംഗീകാരങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുന്ന പുതിയ നിയന്ത്രണങ്ങള്‍ തയാറാക്കുകയാണിപ്പോള്‍.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions