യു.കെ.വാര്‍ത്തകള്‍

മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍; ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും

സ്‌കോട്‌ലന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സുഹൃത്തുക്കളും കുടുംബവും. സ്റ്റിര്‍ലിങ് യൂണിവേഴ്‌സിറ്റിയിലെ എബല്‍ തറയില്‍ (24) എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കോഴിക്കോട് സ്ഥിര താമസമാക്കിയ തൃശൂര്‍ സ്വദേശികളാണഅ എബലിന്റെ കുടുംബം. ബുധനാഴ്ച രാത്രി 9.30നാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസിനും സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വീസിനും റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയ വിവരം ലഭിച്ചത്.

സ്റ്റിര്‍ലിങിനും അലോവയ്ക്കുമിടയിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി അന്വേഷണ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.

എബലിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പൊലീസും വിശദമായ അന്വേഷണം നടത്തിവരികയാണ്. ആത്മഹത്യയെന്ന് പ്രാഥമിക സൂചന. എന്നാല്‍ എബല്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് സഹപാഠികളും കുടുംബവും പറയുന്നു. നാട്ടിലുള്ള അമ്മയേയും സഹോദരനേയും എബലിന്റെ സുഹൃത്തുക്കളേയും പൊലീസ് ബന്ധപ്പെട്ടു. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എംഎസ് വിദ്യാര്‍ത്ഥിയായിരുന്ന എബല്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എബലിന്റെ മരണത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങി.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions