യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തും!

കൗണ്‍സില്‍ ടാക്‌സ് വര്‍ധനവിന്റെ ചൂടറിയാന്‍ സമയമായി. ഏപ്രില്‍ മുതല്‍ ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും കൗണ്‍സില്‍ ടാക്‌സ് പരമാവധി ഉയര്‍ത്തുമെന്നാണ് വിവരം. ഗവണ്‍മെന്റ് എല്ലാ നികുതികളും വര്‍ദ്ധിപ്പിച്ചതിന്റെ ആഘാതത്തിനു പുറമെയാണ് പ്രാദേശിക കൗണ്‍സിലുകളും തങ്ങളുടെ നിലനില്‍പ്പിനായി കൗണ്‍സില്‍ നികുതികളും വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നികുതി വര്‍ദ്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് പച്ചക്കൊടി കാണിച്ചത് പരമാവധി ഉപയോഗിക്കാന്‍ തന്നെയാണ് കൗണ്‍സിലുകളുടെ നീക്കം.

ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഭവനങ്ങളും പരമാവധി കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവുകളുടെ ആഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ സ്ഥിരീകരിച്ചതോടെയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കൗണ്‍സില്‍ നികുതി പരമാവധി ഉയരുമെന്ന് ഉറപ്പായത്.

ഇംഗ്ലണ്ടിലെ 153 അപ്പര്‍-ടിയര്‍ അതോറിറ്റികളില്‍ പത്തില്‍ ഒന്‍പതും ഏപ്രില്‍ മാസത്തില്‍ 4.99% വര്‍ദ്ധന നടപ്പാക്കും. പ്രാദേശിക ഹിതപരിശോധന കൂടാതെ നടപ്പാക്കാവുന്ന പരമാവധി നികുതിയാണിത്. 4.5 ശതമാനവും, അതില്‍ കൂടുതലും നികുതി ഉയര്‍ത്തുന്ന കൗണ്‍സിലുകളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 94 ശതമാനം വരുമെന്നാണ് കണ്ടെത്തല്‍.

ഒരു ദശകത്തോളമായി നേരിടുന്ന ഫണ്ട് കട്ടിംഗ് മൂലം ഈ വര്‍ദ്ധനവുകള്‍ അനിവാര്യമാണെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറയുന്നു. പണത്തിന്റെ ലഭ്യത ഗുരുതരമായ തോതില്‍ താഴ്ന്നതോടെ പാപ്പരാകുന്നത് ഒവിവാക്കാന്‍ ഈ നടപടി കൂടിയേ തീരുവെന്നാണ് ഇവരുടെ നിലപാട്. ബര്‍മിംഗ്ഹാം പോലെയുള്ള ചില കൗണ്‍സിലുകള്‍ തെറ്റായ നിക്ഷേപങ്ങള്‍ നടത്തിയതാണ് പാപ്പരായത്. ആറ് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ക്ക് 10% വരെ നികുതി ഉയര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ലേബര്‍ ഭരിക്കുന്ന ബര്‍മിംഗ്ഹാം, ബ്രാഡ്‌ഫോര്‍ഡ്, ന്യൂഹാം, ട്രാഫോര്‍ഡ് കൗണ്‍സിലുകളും, ലിബറല്‍ ഡെമോക്രാറ്റുകള്‍ നേതൃത്വം നല്‍കുന്ന വിന്‍ഡ്‌സര്‍ & മെയ്‌ഡെന്‍ഹെഡ്, സോമര്‍സെറ്റ് കൗണ്‍സിലുകളുമാണ് വമ്പന്‍ വര്‍ദ്ധനയ്ക്ക് ഒരുങ്ങുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions