യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം! മൂന്നിലൊന്ന് ആശുപത്രികളിലും റൊട്ടേഷന്‍ നടപ്പാകുന്നില്ല

എന്‍എച്ച്എസ് ആശുപത്രികളില്‍ നഴ്‌സുമാരുടെ കടുത്ത ക്ഷാമം. നഴ്‌സുമാരുടെ കുറവ് ഗുരുതരമായ നിലയില്‍ തുടരുന്നതിനാല്‍ ആയിരക്കണക്കിന് രോഗികളാണ് അപകടാവസ്ഥ നേരിടുന്നതെന്ന് ഞെട്ടിപ്പിക്കുന്ന അന്വേഷണത്തില്‍ വ്യക്തമായി.

കാല്‍ശതമാനത്തോളം ആശുപത്രികളിലാണ് നഴ്‌സുമാരെ റൊട്ടേഷനില്‍ നിയോഗിക്കുന്നതില്‍ അപകടകരമായ വിടവ് പതിവായി നേരിടുന്നത്. കുട്ടികളുടെയും, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളിലുമാണ് ഈ ദുരവസ്ഥ ഏറ്റവും മാരകമായ നിലയില്‍ അനുഭവപ്പെടുന്നത്. നഴ്‌സുമാരുടെ സേവനത്തില്‍ ചെറിയ കുറവ് നേരിടുന്നത് പോലും മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം തെളിയിക്കുമ്പോഴാണ് എന്‍എച്ച്എസ് ആശുപത്രികളില്‍ ഇത് പതിവായി നേരിടുന്നത്.

അമിതമായി ജോലി ചെയ്യേണ്ടി വരുന്ന നഴ്‌സുമാര്‍ക്ക് പലപ്പോഴും രോഗികളുടെ അവസ്ഥ മോശമാകുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാതെ പോകാറുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് പരിചരണത്തിന്റെ വിവിധ തലങ്ങളെ ബാധിക്കുകയും ചെയ്യുന്നു. രോഗികള്‍ക്ക് മരുന്നും, ഭക്ഷണവും, പാനീയങ്ങളും കൃത്യസമയത്ത് ലഭിക്കുന്നത് ഉള്‍പ്പെടെയാണ് തടസ്സപ്പെടുന്നത്. നഴ്‌സുമാര്‍ക്ക് അല്‍പ്പ നേരം ഇരുന്ന് സംസാരിക്കാന്‍ പോലും കഴിയാത്ത തിരക്കുമാണ്.

ചാനല്‍ 4 പത്ത് മാസമായി വിവരാവകാശ നിയമപ്രകാരം നടത്തിയ പോരാട്ടത്തിനൊടുവിലാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. കണക്കുകള്‍ അത്യധികം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് വിദഗ്ധര്‍ പ്രതികരിച്ച് കഴിഞ്ഞു. ആശുപത്രികളില്‍ എത്ര നഴ്‌സുമാരുടെ സേവനം ഒരു ഷിഫ്റ്റില്‍ ആവശ്യം വരുമെന്നും, എത്ര പേര്‍ യഥാര്‍ത്ഥത്തില്‍ നിയോഗിക്കപ്പെട്ടുവെന്നതും തമ്മിലുള്ള വ്യത്യാസത്തിന്റെ കണക്കുകലാണ് ഇപ്പോള്‍ പുറത്തായത്.

2023 ജനുവരി മുതല്‍ 2024 നവംബര്‍ വരെയുള്ള കണക്ക് പ്രകാരം 31 ശതമാനം അക്യൂട്ട് ആശുപത്രികളിലും പ്രതീക്ഷിച്ചതിന്റെ 10% കുറവ് നഴ്‌സുമാരാണ് ലഭ്യമായത്. കാല്‍ശതമാനം നിയോനേറ്റല്‍ യൂണിറ്റുകളിലും, 18 ശതമാനത്തോളം ക്രിട്ടിക്കല്‍ കെയര്‍ വാര്‍ഡുകളിലും ആവശ്യമുള്ളതിലും 20 ശതമാനത്തിലേറെ നഴ്‌സുമാരാണ് ഷിഫ്റ്റില്‍ ഉണ്ടായത്. ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ 275,000 നഴ്‌സിംഗ് വേക്കന്‍സികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions