യു.കെ.വാര്‍ത്തകള്‍

ലൂട്ടനിലെ കൂട്ടക്കൊലപാതകം: 19 കാരന് 49 വര്‍ഷം തടവ്, പ്രതി ലക്ഷ്യമിട്ടത് മുപ്പതിലേറെ സ്‌കൂള്‍ കുട്ടികളെ

ലണ്ടന്‍: ലൂട്ടനില്‍ അമ്മയെയും രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ 19 വയസുകാരന്‍ നിക്കോളാസ് പ്രോസ്പറിന് 49 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പഠിച്ച സ്കൂളില്‍ കൂട്ടവെടിവയ്പ്പിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായപ്പോള്‍ നിക്കോളാസ് പ്രോസ്പര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ച്, ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകിയാകാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയ നിക്കോളാസ് പ്രോസ്പറിനെ ലൂട്ടണ്‍ ക്രൗണ്‍ കോടതി ജസ്‌റ്റിസ് ചീമ-ഗ്രബ് 49 വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ലണ്ടന് സമീപം ലൂട്ടനില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ജൂലിയാന ഫാല്‍ക്കണ്‍ (48), കൈല്‍ പ്രോസ്‌പര്‍ (16), ഗിസെല്ലെ പ്രോസ്‌പര്‍ (13) എന്നിവരെ പ്രതി വീട്ടില്‍ വച്ചാണ് വെടിവച്ച് കൊന്നത്. 30ല്‍ അധികം വെടിയുണ്ടകള്‍ നിറച്ച ഷോട്ട്ഗണ്‍ ഇയാളുടെ അറസ്റ്റിനുശേഷം ബെഡ്‌ഫോര്‍ഡ്ഷയര്‍ പൊലീസ് കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രതി അറസ്റ്റിലായതോടെയാണ് സ്കൂള്‍ കൂട്ടവെടിവയ്പ്പ് പദ്ധതി നടക്കാതെ പോയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

30ല്‍ പരം കുട്ടികളെ കൊലപ്പെടുത്തി ലോകത്തിലെ ഏറ്റവും ക്രൂരനായ സ്‌കൂള്‍ കൊലപാതകിയാകാന്‍ ആഗ്രഹമുണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തല്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.

ലൂട്ടണ്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിലാണ് പ്രതി കൂട്ടവെടിവയ്പ്പ് നടത്താന്‍ പ്രതി പദ്ധതിയിട്ടിരുന്നത്. അതിന്റെ ആദ്യ പടിയായിരുന്നു ലൂട്ടനില്‍ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത്.


  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions