യു.കെ.വാര്‍ത്തകള്‍

സബ് സ്റ്റേഷനില്‍ വന്‍ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ വൈദ്യുതി സബ് സ്റ്റേഷനിലുണ്ടായ വന്‍ പൊട്ടിത്തെറി കാരണം ഹീത്രൂ എയര്‍പോര്‍ട്ട് ഇന്ന് അര്‍ദ്ധരാത്രി വരെ അടച്ചു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്. ലണ്ടനിലെ ഹെയ്‌സിലുള്ള നോര്‍ത്ത് ഹൈഡ് ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലായിരുന്നു പൊട്ടിത്തെറി. കാരണം വ്യക്തമായിട്ടില്ല. ഇന്ന് ഹീത്രൂ വഴി യാത്രകള്‍ ചെയ്യുന്നവര്‍ യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്ത വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്നും അറിയിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ അടക്കം ആയിരക്കണക്കിനു വിമാനങ്ങളാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നിലവില്‍ സര്‍വ്വീസ് ആരംഭിച്ച് ഹീത്രൂവിലേക്ക് പുറപ്പെട്ട 120 വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുകയോ യാത്ര ആരംഭിച്ച സ്ഥലത്തേക്ക് തിരിച്ചു പോവുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനിലെ തീപിടുത്തം കാരണമാണ് ഹീത്രുവില്‍ വൈദ്യുതി തടസം നേരിട്ടത്. തുടര്‍ന്ന് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായി മാര്‍ച്ച് 21ന് രാത്രി 11.59 വരെ വിമാനത്താവളം അടച്ചിടുമെന്ന അറിയിപ്പാണ് എത്തിയത്. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം തിരിച്ചറിഞ്ഞിട്ടില്ല.

"ഹീത്രൂ വിമാനത്താവളത്തിലേക്കു വൈദ്യുതി വിതരണം ചെയ്യുന്ന സബ്‌സ്റ്റേഷനില്‍ ഉണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്നു വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി 21ന് അര്‍ധരാത്രി വരെ ഹീത്രൂ വിമാനത്താവളം അടച്ചിടും. പ്രശ്‌നം പെട്ടെന്നു പരിഹരിക്കാനാണു ശ്രമിക്കുന്നത്" വിമാനത്താവള അധികൃതര്‍ എക്‌സില്‍ അറിയിച്ചു.

വൈദ്യുതി ബന്ധംഎപ്പോള്‍ പുനഃസ്ഥാപിക്കും എന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭ്യമല്ല. സബ്സ്റ്റേഷനിലുണ്ടായ തീപിടിത്തം 16,000-ത്തിലധികം വീടുകളിലെ വൈദ്യുതി ബന്ധവും താറുമാറാക്കി. തീ അണയ്ക്കുന്നതിന് 10 ഫയര്‍ എന്‍ജിനുകളും 70 അഗ്‌നിരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. വിമാനത്താവളത്തിനു സമീപം താമസിക്കുന്ന 150 പേരെ ഒഴിപ്പിച്ചു.

  • യുകെയില്‍ സ്വകാര്യ പാര്‍ക്കിങ് പിഴകള്‍ കുതിക്കുന്നു; പിഴിയുന്നത് വര്‍ഷം 537 മില്യണ്‍ പൗണ്ട്
  • സ്റ്റോം 'ഓസ്റ്റന്‍' വെള്ളിയാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതക്കും; മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്
  • രാജകുടുംബവുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം; ആഗ്രഹം തുറന്നുപറഞ്ഞ് ഹാരി
  • ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് വര്‍ധിപ്പിക്കില്ലെന്നു ചാന്‍സലര്‍
  • എന്‍എച്ച്എസില്‍ കൂടുതല്‍ സമരങ്ങള്‍ക്ക് നോട്ടീസ് നല്‍കി ആര്‍സിഎന്‍ അടക്കം യൂണിയനുകള്‍
  • സ്വകാര്യ കാര്‍ പാര്‍ക്കിങ്ങില്‍ ഡ്രൈവര്‍മാരെ പിഴിയുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
  • ബസുകളില്‍ മൊബൈലില്‍ പാട്ടോ വീഡിയോകളോ വയ്ക്കുന്നവര്‍ക്ക് 100 പൗണ്ട് പിഴ!
  • ഒരു വര്‍ഷത്തിനിടെ ലീവ് ടു റിമെയിന്‍ നേടിയത് 200,000 പേര്‍; ലേബറിന് വിമര്‍ശനം
  • 99-കാരി രോഗിയുടെ 770,000 പൗണ്ട് അടിച്ചുമാറ്റി നഴ്‌സ്; വീട് വരെ സ്വന്തം പേരിലേക്ക് മാറ്റി!
  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions