യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ജീവനക്കാര്‍ക്കായി 'റെഡ് ലിസ്റ്റ്' രാജ്യങ്ങളെ ആശ്രയിച്ചതിരെ ഹെല്‍ത്ത് സെക്രട്ടറി

ബ്രക്‌സിറ്റിന് ശേഷം എന്‍എച്ച്എസ് റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും അമിതമായി ആശ്രയിച്ചെന്ന് കണക്കുകള്‍. മെഡിക്കല്‍ ജീവനക്കാരുടെ ഗുരുതര ക്ഷാമം നേരിടുന്ന രാജ്യങ്ങളിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്തതിന് എതിരെ ഹെല്‍ത്ത് സെക്രട്ടറി തന്നെ രംഗത്തുവന്നു. ഇത്തരം റിക്രൂട്ട്‌മെന്റ് തെറ്റായതാണെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.

നൈജീരിയ, ഘാന, സിംബാബ്‌വേ പോലുള്ള രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരെയാണ് ഇംഗ്ലണ്ട് ഹെല്‍ത്ത് സര്‍വ്വീസ് ജോലിക്കെടുത്തത്. 2020 അവസാനത്തോടെ യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും യുകെ വിടപറഞ്ഞതോടെയാണ് ഈ സാഹചര്യം ശക്തമായത്.

റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് അതാത് രാജ്യങ്ങളിലെ ആരോഗ്യ വ്യവസ്ഥ തകരാറിലാക്കുമെന്നാണ് വിമര്‍ശനം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നടപടി സദാചാരവിരുദ്ധമാണെന്നാണ് ആരോപണം. എന്‍എച്ച്എസില്‍ നിലവില്‍ 53 റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള 65,610 ക്ലിനിക്കല്‍ ജീവനക്കാരും, സപ്പോര്‍ട്ട് സ്റ്റാഫും ഉണ്ടെന്നാണ് കണക്ക്.

2021 ജനുവരി മുതല്‍ 2024 സെപ്റ്റംബര്‍ വരെ കാലയളവില്‍ യുകെയില്‍ ജോലി ചെയ്യാന്‍ ആരംഭിച്ച മൂന്നില്‍ രണ്ട് നഴ്‌സുമാര്‍, ഏകദേശം 46,890 പേര്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ പെട്ടവരാണെന്നാണ് കണക്ക്. ബ്രിട്ടനില്‍ ആവശ്യത്തിന് ജീവനക്കാരെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയാതെ വരുന്നതോടെയാണ് വിദേശ റിക്രൂട്ട്‌മെന്റ് ആവശ്യമായി മാറുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions