യു.കെ.വാര്‍ത്തകള്‍

കുഴഞ്ഞു വീണു ചികിത്സയിലായിരുന്ന മലയാളി നഴ്സ് വെയില്‍സില്‍ അന്തരിച്ചു; അവയവ ദാനം ചെയ്തു കുടുംബത്തിന്റെ മാതൃക

കുഴഞ്ഞു വീണതിനെ തുടര്‍ന്ന് യുകെയിലെ വെയില്‍സില്‍ ചികിത്സയില്‍ ആയിരുന്ന മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം മറ്റക്കര പതിക്കല്‍ കുടുംബാംഗം ബിജു ജോസ് (47) ആണ് മരിച്ചത്. മോറിസ്ടണ്‍ ആശുപത്രിയില്‍ നഴ്സായിരുന്ന ബിജു വെയില്‍സിലെ സ്വാന്‍സിയില്‍ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ബിജു ജോസിനെ സ്വാന്‍സിയ ബേ യൂണിവേഴ്സിറ്റി ഹെല്‍ത്ത്‌ ബോര്‍ഡിന്റെ മോറിസ്ടണ്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

പുലര്‍ച്ചെ ജോലിക്ക് പോകാനായി തയാറെടുക്കവേ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മോറിസ്ടണ്‍ ആശുപത്രിയില്‍ തന്നെ നഴ്സായ ഭാര്യ സ്മിത ഉടന്‍ തന്നെ സിപിആര്‍ നല്‍കുകയും ആംബുലന്‍സ് വിളിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കള്‍. മക്കള്‍ : ജോയല്‍, ജൊവാന്‍, ജോഷ്.

സ്വാന്‍സിയിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്നു ബിജു. ഇരുപത് വര്‍ഷം മുന്‍പാണ് ബിജുവും കുടുംബവും യുകെയില്‍ എത്തുന്നത്. അവയവദാന സമ്മത പത്രം നേരത്തെ തന്നെ നല്‍കിയിരുന്നതിനാല്‍ ഈ ലോകത്ത് നിന്നും യാത്രയാകുമ്പോഴും കുറച്ച് പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബിജു ജോസ് വിടപറയുന്നത്.

ബിജുവിന് വേണ്ടി സ്വാന്‍സിയിലെ ജെന്റോസ് ഹോളിക്രോസ് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയും കുര്‍ബാനയും നടന്നു. മൃതദേഹം നാട്ടില്‍ സാംസ്‌ക്കരിക്കുമെന്ന് കുടുംബം അറിയിച്ചു. കോട്ടയം മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്നാനായ കാത്തലിക് ചര്‍ച്ചിലെ അംഗങ്ങളാണ് ബിജുവിന്റെ കുടുംബം.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions