യു.കെ.വാര്‍ത്തകള്‍

അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ; റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹോം ഓഫീസ്

അനുവദിക്കപ്പെട്ടതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മൂന്നു മാസത്തിനുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹോം ഓഫീസിന്റെ നിര്‍ദ്ദേശം. വര്‍ക്കര്‍ വിസ നല്‍കുന്നതിനുണ്ടായ വര്‍ദ്ധനവിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്ന് നാഷണല്‍ ഓഡിറ്റ് ഓഫീസ് ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2020 ല്‍ ആദ്യം ഉദ്ദേശിച്ചതിന്റെ മൂന്നിരട്ടി സ്‌കില്‍ഡ് വര്‍ക്കര്‍ വിസ നല്‍കാനുണ്ടായ കാരണം ഹോം ഓഫീസ് ഇനിയും വിശദീകരിച്ചിട്ടില്ല. സ്‌കില്‍ഡ് വിസ റൂട്ടില്‍ മാറ്റമുണ്ടായാല്‍ അതെങ്ങനെ ബാധിക്കുമെന്നതില്‍ കൃത്യമായ പഠനവും നടത്തിയിട്ടില്ല. ഇതില്‍ വ്യക്തത വരുത്താന്‍ ഡാറ്റകള്‍ പ്രയോജനപ്പെടുത്തും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസ റൂട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്ത് മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് എന്‍എഒ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം വിസ കാലാവധി കഴിയും മുമ്പായി വിസ ഉടമകളുടെ വ്യക്തിഗത സാഹചര്യങ്ങളും വിശകലനം ചെയ്ത് റിപ്പോര്‍ട്ട് നല്‍കണം.

വ്യക്തിഗത റിപ്പോര്‍ട്ട് ഈ വര്‍ഷം അവസാനത്തോടെ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. എന്‍എഒയുടെ പല നിര്‍ദ്ദേശങ്ങളും ഇതിനകം തന്നെ നടപ്പാക്കാന്‍ തുടങ്ങിയതായി ഹോം ഓഫീസ് വക്താവ് അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനം ഉള്‍പ്പെടെ ഇതിലുണ്ട്.

വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രീതി കുറച്ച് കുടിയേറ്റം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിനായി സ്‌കില്‍ഡ് വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുമ്പോഴും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരും. വിദേശതൊഴിലാളികളോടുള്ള വീസ നയങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ഹോം ഓഫീസ്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions