യു.കെ.വാര്‍ത്തകള്‍

ഗാര്‍ഹിക പീഡനത്തിന് ഇരകളായി പങ്കാളി ആത്മഹത്യ ചെയ്താല്‍ കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി പോലീസ്

ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണത കൂടിവരുന്നതു പരിഗണിച്ചു കേസ് കടുപ്പിക്കാന്‍ പദ്ധതിയുമായി യുകെ പോലീസ്. പങ്കാളിയില്‍ നിന്നും നേരിടുന്ന മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്‌ വേണ്ടിയാണിത്. മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയെന്ന് മുദ്ര കുത്തുന്നതോടെ ഈ സംഭവങ്ങളിലെ 'യഥാര്‍ത്ഥ പ്രതികള്‍' യാതൊരു നടപടിയും നേരിടാതെ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണിത്.

2024 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടിലും, വെയില്‍സിലും ഗാര്‍ഹിക പീഡനം നേരിട്ട ഇരകളുടെ പ്രധാന മരണകാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആത്മഹത്യയാണെന്ന് കണ്ടെത്തിയതോടെയാണ് നടപടി.

കീനാ ഡോവ്‌സ് എന്ന സ്ത്രീയുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന റിവ്യൂവിന് ശേഷമാണ് ഈ തീരുമാനം. ഇവരുടെ പങ്കാളിക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയെങ്കിലും ഗാര്‍ഹിക പീഡനത്തില്‍ മാത്രമാണ് കുറ്റക്കാരനായി കണ്ടെത്തിയത്. ഡോവ്‌സിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിലാണ് 'പതിയെ... റയാന്‍ വെല്ലിംഗ്‌സ് എന്നെ കൊല്ലുകയാണ് ചെയ്തത്' എന്ന് രേഖപ്പെടുത്തിയിരുന്നത്. വെല്ലിംഗ്‌സിന് സംഭവത്തില്‍ ആറര വര്‍ഷം ജയില്‍ശിക്ഷയാണ് വിധിച്ചത്.

ഗാര്‍ഹിക പീഡനം നടത്തുന്നവര്‍ ഇരകളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രവണയതാണ് കാണുന്നതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കേസുകള്‍ കണ്ടെത്താന്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒരു പങ്കാളിയാല്‍ കൊല്ലപ്പെടുന്ന ആളുകളേക്കാള്‍ കൂടുതല്‍ ആളുകളാണ് ഗാര്‍ഹിക പീഡനത്തിനൊടുവില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions