യു.കെ.വാര്‍ത്തകള്‍

ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം; വന്‍ തുക നഷ്ടപരിഹാരം തേടി വിമാന കമ്പനികള്‍

ഇലക്ട്രിക് സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി മുടങ്ങി ഹീത്രു എയര്‍പോര്‍ട്ട് അടച്ചിടേണ്ടിവന്ന സംഭവം നിയമനടപടിയിലേക്ക് . ഒരു ദിവസം എയര്‍പോര്‍ട്ട് അടച്ചിടലിനെ തുടര്‍ന്ന് ചിലവുകള്‍ സംബന്ധിച്ച് ഒത്തുതീര്‍പ്പുണ്ടായില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് എയര്‍ലൈനുകള്‍ മുന്നറിയിപ്പ് നല്‍കി. 90 ലധികം എയര്‍ലൈനുകളെ പ്രതിനിധീകരിക്കുന്ന സംയുക്ത കമ്മറ്റിയാണ് എയര്‍ലൈനുകളുടെ നിലപാട് അറിയിച്ചിരിക്കുന്നത്.

നഷ്ടത്തിന് മതിയായ തിരിച്ചടവ് ലഭിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹീത്രു എയര്‍ലൈന്‍സ് ഓപ്പറേറ്റേഴ്‌സ് കമ്മറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് നൈജല്‍ വിക്കിംഗ് പറഞ്ഞു.
യാത്രക്കാര്‍ക്കുള്ള ചെലവുകള്‍, ജീവനക്കാരുടെ താമസം, ഗതാഗതം, ഇന്ധനം, വിമാനത്തിനുള്ള മറ്റ് ചെലവ് എന്നീ കാര്യങ്ങള്‍ക്ക് അധിക ചിലവായ തുക നഷ്ടപരിഹാരമായി നല്‍കണമെന്നാണ് എയര്‍ലൈനുകളുടെ ആവശ്യം.

വൈദ്യുതി സബ്‌സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് ഹീത്രു എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് ഊര്‍ജ്ജ സെക്രട്ടറി ഉത്തരവിട്ടു.

ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോര്‍ത്ത് ഹൈഡ് സബ്‌സ്‌റ്റേഷനിലുണ്ടായ തീപിടുത്തം വെള്ളിയാഴ്ച ആയിരക്കണക്കിന് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കാന്‍ കാരണമായി. നിരവധി യാത്രക്കാരാണ് കുടുങ്ങിയത്. രണ്ടു ലക്ഷത്തോളം യാത്രക്കാരെ ബാധിച്ചു.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions