യു.കെ.വാര്‍ത്തകള്‍

സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍ മോറിസണ്‍സ് നിരവധി ഷോപ്പുകള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു

സൂപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ മോറിസണ്‍സ് വിപുലമായ രീതിയിലുള്ള അടച്ചുപൂട്ടലുകള്‍ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് യുകെയിലെ മലയാളി സമൂഹത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിരവധി മലയാളികള്‍ മോറിസണ്‍സില്‍ ജോലി നോക്കുന്നുണ്ട്.

മീറ്റ്, ഫിഷ് കൗണ്ടറുകള്‍, ഫാര്‍മസികള്‍ എന്നിങ്ങനെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കാനാണ് മോറിസണ്‍ തയ്യാറെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പിരിച്ചുവിടലുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ സമ്മര്‍ദ്ദം മോറിസണിന് തിരിച്ചടിയാണ്.

അടച്ചുപൂട്ടുമ്പോള്‍ മറ്റ് ബ്രാഞ്ചുകളിലേക്ക് കുറച്ചുപേരെ നിയമിച്ചേക്കും. എങ്കിലും മുന്നൂറിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും. 52 കഫേകള്‍, 35 ഓളം മീറ്റ് കൗണ്ടറുകള്‍, 35 ഫിഷ് കൗണ്ടറുകള്‍, നാലു ഫാര്‍മസികള്‍ എന്നിങ്ങനെയെല്ലാം അടച്ചുപൂട്ടും. അഞ്ച് ലണ്ടന്‍ സ്റ്റോറുകളില്‍ ഇന്‍ സ്‌റ്റോര്‍ കഫേകളും നിര്‍ത്തലാക്കും.

ലീഡ്‌സ്, പോര്‍ട്ട്‌സ്മൗത്ത്, ഗ്ലോസ്‌ഗോ എന്നിവിടങ്ങളിലെ കഫേകളേയും അടച്ചുപൂട്ടല്‍ തീരുമാനം ബാധിക്കും. ലീഡ്‌സ്, പോര്‍ട്ട്‌സ്മൗത്ത്, ഗ്ലോസ്‌ഗോ എന്നിവിടങ്ങളിലെ കഫേകളും അടച്ചുപൂട്ടിയേക്കും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം തന്നെ നല്‍കുമെന്നും മോറിസണ്‍സ് അവകാശപ്പെടുന്നു.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions