ആരോഗ്യം

പൊതുജനത്തിന് ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെ ആരോഗ്യവകുപ്പ്


പൊതുജനത്തിന് ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെയിലെ ആരോഗ്യവകുപ്പ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) റിപ്പോര്‍ട്ട് പ്രകാരം പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

പട്ടികയില്‍ ഉള്‍പ്പെട്ട രോഗങ്ങള്‍ക്ക് വാക്സീനുകള്‍, മരുന്നുകള്‍ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിനുമാണ്‌ ഇത്തരത്തില്‍ ഒരു പട്ടിക പുറത്തുവിടാന്‍ ഉണ്ടായ കാരണമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.


24 രോഗങ്ങളുടെ യുകെഎച്ച്എസ്എ പട്ടിക

അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെര്‍സ്, എബോള (മാര്‍ബര്‍ഗ് പോലുള്ള സമാന വൈറസുകള്‍), ഫ്ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയന്‍-കോംഗോ രക്തസ്രാവ പനി, പനി (പക്ഷി പനി ഉള്‍പ്പെടെയുള്ള സീസണല്‍ അല്ലാത്തത്), നിപ വൈറസ്, ഒരോപൗച്ചെ, റിഫ്റ്റ് വാലി പനി, അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), എംപോക്സ്, ചിക്കുന്‍ഗുനിയ, ആന്ത്രാക്സ്, ക്യു പനി, എന്ററോബാക്ടീരിയേസി (പ്ലേഗിന് കാരണമാകുന്ന ഇ. കോളി, യെര്‍സിനിയ പെസ്റ്റിസ് പോലുള്ളവ), തുലാരീമിയ, മൊറാക്സെല്ലേസി (ശ്വാസകോശം, മൂത്രം, രക്തപ്രവാഹം എന്നിവയില്‍ അണുബാധ ഉണ്ടാക്കുന്നവ), ഗൊണോറിയ, സ്റ്റാപ്ലൈലോകോക്കസ്, ഗ്രൂപ്പ് എ, ബി സ്ട്രെപ്പ്.


പക്ഷികളിലും വളര്‍ത്തുമൃഗങ്ങളിലും മാത്രം എത്തിയിരുന്ന പക്ഷിപ്പനി മനുഷ്യരിലേക്ക് എത്തുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

വളര്‍ത്തുമൃഗങ്ങളില്‍ അനിയന്ത്രിതമായി ഇത് പടരുന്ന സാഹചര്യത്തില്‍ വൈറസിന് പുതിയൊരു ജീവിവര്‍ഗവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കാവും ഇത് പടരുക. ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പക്ഷിപ്പനി ബാധിച്ചയാള്‍ക്ക് ചീങ്കണിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പനിയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കി. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വൈറസ് പടരുന്നതായും ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത കാലത്ത് നിരവധി ആളുകള്‍ക്ക് വൈറസ് ബാധിച്ചിരുന്നു. വൈറസ് ബാധമൂലം മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷികളില്‍ നിന്നാണ് ഇവ ബാധിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതില്‍ അമേരിക്കന്‍ അധികാരികളുടെ പരാജയത്തെ കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ 36 കന്നുകാലികളില്‍ പക്ഷിപ്പനി പോസിറ്റീവായിട്ടുണ്ട്. എന്നാല്‍ പാലിന്റെ പരിശോധനയില്‍ കൂടുതല്‍ കന്നുകാലികളില്‍ വൈറസ് ബാധിച്ചതായി ആണ് നിഗമനം.

  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions