യു.കെ.വാര്‍ത്തകള്‍

ബെല്‍ഫാസ്റ്റിലെ പുതിയ എംബസി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂട്ടാന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്താന്‍ ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചതോടെ ബെല്‍ഫാസ്റ്റിനു പുറമെ മാഞ്ചസ്റ്ററിലും കോണ്‍സുലേറ്റ് ആരംഭിച്ചിട്ടുണ്ട്. ബെല്‍ഫാസ്റ്റില്‍ കോണ്‍സുലേറ്റ് ആരംഭിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തമാക്കാനുള്ള ശ്രമത്തിലാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്.

നിലവില്‍, ഇന്ത്യയുമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന് കാര്യമായ വ്യാപാര ബന്ധമൊന്നുമില്ല. 2024 സെപ്റ്റംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ 55 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതി മാത്രമാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായത്. അതേ കാലയളവില്‍ വെയ്ല്‍സില്‍ നിന്നും 203 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും 576 മില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇംഗ്ലണ്ടില്‍ നിന്നും 4.9 ബില്യണ്‍ പൗണ്ടിന്റെ കയറ്റുമതിയും ഇന്ത്യയിലേക്കുണ്ടായി.

പാനീയങ്ങളാണ് പ്രധാനമായും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. രാസവസ്തുക്കളും യന്ത്ര സാമഗ്രികളും കയറ്റുമതി ചെയ്യുന്നുണ്ട്. അതിവേഗം വളര്‍ച്ച കൈവരിക്കുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍, ഇന്ത്യയുമായി ബ്രിട്ടിനിലെ എല്ലാ അംഗരാജ്യങ്ങള്‍ക്കും ശക്തമായ ബന്ധമുണ്ടാക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉന്നം വയ്ക്കുന്നത്. ലോകത്തില്‍, ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 2035 ഓടെ ഇന്ത്യയുടെ ഇറക്കുമതി 1.4 ട്രില്യണ്‍ പൗണ്ട് ആകുമെന്നാണ് കണക്കാക്കുന്നത്.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions