യു.കെ.വാര്‍ത്തകള്‍

ഓണ്‍ലൈനില്‍ കൗമാരക്കാരുടെ ഞെട്ടിപ്പിക്കുന്ന പീഡനങ്ങള്‍; മാതാപിതാക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഓണ്‍ലൈനില്‍ അരങ്ങേറുന്ന പല ക്രൂരതകളെ കുറിച്ചും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബ്രിട്ടന്റെ നാഷണല്‍ ക്രൈം ഏജന്‍സിയാണ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നു. വെളിപ്പെടുത്തിയിരിക്കുന്നത്. ചെറിയ പെണ്‍കുട്ടികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത് ലൈംഗികതയ്ക്കായി ഉപയോഗിക്കുകയും, പീഡിപ്പിക്കേണ്ട രീതികളെ കുറിച്ച് ഓണ്‍ലൈനില്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന, ക്രൂരത രസിക്കുന്ന കൗമാരക്കാരായ ആണ്‍കുട്ടികളുടെ സംഘം പ്രവര്‍ത്തിക്കുന്നതായാണ് നാഷണല്‍ ക്രൈം ഏജന്‍സിയുടെ മുന്നറിയിപ്പ്.

പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ഉപയോഗിക്കുന്ന ഇവര്‍ സ്വയം അപകടപ്പെടുത്താനായി പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ചൂഷണം ചെയ്യുന്ന തരത്തില്‍ ഇരകളെ പ്രേരിപ്പിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണത്തില്‍ ഭയാനകമായ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സ്വയം പീഡിപ്പിക്കുകയും, സഹോദരങ്ങളെയും, വളര്‍ത്തുമൃഗങ്ങളെയും ഇതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്ത് ഓണ്‍ലൈനില്‍ ക്രൂരത ആസ്വദിക്കുതയും, ഭീഷണിപ്പെടുത്തി പണം പിടുങ്ങുകയും ചെയ്യുന്നതായാണ് വിവരം.

'കോം നെറ്റ്‌വര്‍ക്ക്' എന്നാണ് ഇത്തരം സംഘങ്ങള്‍ അറിയപ്പെടുന്നത്. ഇതില്‍ ക്രിമിനലുകള്‍ കുറ്റകൃത്യങ്ങള്‍ നടപ്പാക്കുകയും, കുട്ടികളെ പീഡിപ്പിക്കുകയും, മറ്റ് ഭയപ്പെടുത്തുന്ന പീഡന ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നു. തെരുവ് ഗുണ്ടാ സംഘങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പാണ് ഇവരെന്ന് എന്‍സിഎ ഡയറക്ടര്‍ ജനറല്‍ ഗ്രെയിം ബിഗാര്‍ പറഞ്ഞു. പദവിയും, അധികാരവും, നിയന്ത്രണവും, സ്ത്രീവിദ്വേഷവും, ലൈംഗിക തൃപ്തിയും ലക്ഷ്യമിടുന്ന ചെറുപ്പക്കാരായ പുരുഷന്‍മാരാണ് പ്രധാനമായും ഇതില്‍ അംഗങ്ങള്‍.

കടുത്ത അക്രമങ്ങള്‍ ഇഷ്ടപ്പെടുന്നവരുമാണ് ഇവരെന്ന് ഏജന്‍സി പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇത്തരം സംഘങ്ങള്‍ ആറിരട്ടി വര്‍ദ്ധിച്ചതായാണ് കണ്ടെത്തല്‍. ആയിരക്കണക്കിന് ഇരകളാണ് ഇവരുടെ വലയില്‍ വീഴുന്നത്. ആയിരക്കണക്കിന് കൗമാരക്കാരായ ആണ്‍കുട്ടികള്‍ ശൃംഖലയില്‍ ഉണ്ടെന്നാണ് കണക്ക്.

കുട്ടികള്‍ക്കൊപ്പം സംസാരിക്കാനും, സമയം ചെലവാക്കാനും മാതാപിതാക്കളും, കെയറര്‍മാരും സമയം കണ്ടെത്തണമെന്ന് ഏജന്‍സി ത്രെട്‌സ് ഡയറക്ടര്‍ ജനറല്‍ ജെയിംസ് ബാബേജ് ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ കുട്ടികള്‍ എന്തെല്ലാമാണ് ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കുകയും വേണം. ഒരു ദശകം മുന്‍പ് മുതിര്‍ന്നവര്‍ കുട്ടികള്‍ക്കെതിരെ ചെയ്തിരുന്ന ക്രൂരതകള്‍ ഇപ്പോള്‍ സമാനപ്രായത്തിലുള്ളവരാണ് കാട്ടിക്കൂട്ടുന്നതെന്ന് എന്‍സിഎ വ്യക്തമാക്കി.

  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  • ഹൈ സ്ട്രീറ്റുകളിലെ ബോക്സിംഗ് ഡേ ഷോപ്പിംഗിന് തിരിച്ചടി; പാരയാകുന്നത് ഓണ്‍ലൈന്‍ കച്ചവടം
  • ബെല്‍ഫാസ്റ്റിലെ മലയാളി നഴ്‌സിന് ക്രിസ്മസ് രാവില്‍ കുഞ്ഞ് പിറന്നു; ആഘോഷമാക്കി ആശുപത്രിയും പ്രാദേശിക മാധ്യമങ്ങളും
  • യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
  • 'സീറോ ടോളറന്‍സ്' നയം പ്രാബല്യത്തില്‍; ജീവനക്കാരെ പിരിച്ചുവിട്ട് എന്‍എച്ച്എസ്
  • കൂടുതല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്; ആന്‍ഡ്രൂ വീണ്ടും വിവാദത്തില്‍
  • ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് പരിധി 1 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 2.5 മില്ല്യണിലേക്ക് ഉയര്‍ത്തി
  • സമര ഭീഷണി ഉയര്‍ത്തി ഹെല്‍ത്ത് സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് തയാറായി ഡോക്ടര്‍മാര്‍
  • 'കെയര്‍ ലീവേഴ്സി'ന് 25 വയസ് വരെ സൗജന്യ ചികിത്സാ സേവനങ്ങള്‍; ആരോഗ്യ അസമത്വങ്ങള്‍ കുറയ്ക്കാനാവുമെന്ന് സര്‍ക്കാര്‍
  • മാഞ്ചസ്റ്ററിലെ ജൂത സമൂഹത്തെ ലക്ഷ്യമിട്ടുള്ള വന്‍ ഐഎസ് ആക്രമണനീക്കം; 2 പേര്‍ കുറ്റക്കാരെന്ന് കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions