സിനിമ

ഐശ്വര്യ റായിയുടെ ആഡംബര കാറില്‍ ബസ്സില്‍ ഇടിച്ചു, ഡ്രൈവറെ മര്‍ദ്ദിച്ച് ബൗണ്‍സര്‍

ബോളിവുഡ് താരം ഐശ്വര്യ റായ്‌യുടെ കാറിന് പിന്നില്‍ ബസ് ഇടിച്ച് അപകടം. മുംബൈയിലെ ജുഹുവില്‍ ബുധനാഴ്ചയോടെയായിരുന്നു സംഭവം. എന്നാല്‍ അപകടം നടക്കുന്ന സമയത്ത് ഐശ്വര്യ കാറില്‍ ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ സുഖമായിരിക്കുന്നു എന്നുമാണ് നടിയുമായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജുഹു ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസ് അമിതാഭ് ബച്ചന്റെ വസതിക്ക് സമീപം എത്തിയപ്പോള്‍ കാറില്‍ ഇടിക്കുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല എന്നാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്.

അല്‍പ്പസമയത്തിന് ശേഷം കാര്‍ പോകുന്നതും വീഡിയോയില്‍ കാണാം. അപകടത്തിന് പിന്നാലെ, നടിയുടെ ബൗണ്‍സര്‍മാരിലൊരാള്‍ ബസ് ഡ്രൈവറെ മര്‍ദിച്ചു എന്ന വാര്‍ത്തകളും എത്തിയിരുന്നു. തുടര്‍ന്ന് ഡ്രൈവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ജീവനക്കാര്‍ ബസ് ഡ്രൈവറോട് ക്ഷമാപണം നടത്തി. ഇതോടെ ബസ് ഡ്രൈവര്‍ പ്രശ്‌നം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പരാതി ലഭിക്കുകയോ, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

  • ദിലീപിന്റെ 'ഭഭബ' 100 ദിവസം ഓടാന്‍ പഴവങ്ങാടി ഗണപതിക്കു 1001 തേങ്ങ നേര്‍ന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ
  • ദിലീപിനെതിരെ പറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കും'; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
  • ഐഎഫ്എഫ്കെയിലും ആറ് ചിത്രങ്ങള്‍ക്ക് വിലക്ക്
  • പ്രീതിയും താനും വിവാഹമോചിതരായെന്ന് നടന്‍ ഷിജു
  • തിരക്കഥ മോഷണം: മേജര്‍ രവി 30 ലക്ഷം രൂപ റെജി മാത്യുവിന് നല്‍കണം
  • പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും
  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions