യുകെയില്‍ വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി അപ്‌ഡേറ്റുകള്‍ വരുന്നതോടെ 59 ഓളം കാറുകളുടെ ഉടമകള്‍ ബുദ്ധിമുട്ടും. പെട്രോള്‍ ഡീസല്‍ കാറുകളുടെ പുതിയ മോഡല്‍ ഉടമകളാണ് പ്രതിസന്ധി നേരിടുക. ഏപ്രില്‍ 1 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും.മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.
ആദ്യവര്‍ഷത്തെ കാര്‍ ടാക്‌സ് ലേബര്‍ സര്‍ക്കാര്‍ വര്‍ദ്ധിക്കുമ്പോള്‍ വാര്‍ഷിക നികുതി ഇരട്ടിയോളമായി വര്‍ദ്ധിക്കും. കിലോമീറ്ററിന് 255 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്ന കാറുകളുടെ വാര്‍ഷിക നികുതി 2745 പൗണ്ടില്‍ നിന്നും 5490 പൗണ്ടായിരിക്കും വര്‍ദ്ധിക്കുക. ബ്രാന്‍ഡഡ് ആയിട്ടുള്ള പെര്‍ഫോമന്‍സ് എഞ്ചിനുകളോടു കൂടിയ ആഡംബര വാഹനങ്ങളുടെ നികുതിയും കുത്തനെ കൂടും.
ഓഡി, ആസ്റ്റണ്‍, മാര്‍ട്ടിന്‍, ബെന്റ്‌ലി, ബിഎംഡബ്ല്യു എന്നീ കമ്പനികളുടെ പല മോഡലുകളും കിലോമീറ്ററില്‍ 255 ഗ്രാമില്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പുറത്തുവിടുന്നത്. ഫോര്‍ഡ്, പോര്‍ഷെ, റോള്‍സ്, റോയ്‌സ് എന്നിവയ്‌ക്കൊപ്പം മെഴ്‌സിഡസിനേയും നികുതി വര്‍ദ്ധന ബാധിക്കും.
ആദ്യ വര്‍ഷ കാര്‍ നികുതിയില്‍ വന്ന വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ ഖജനാവിന് ഈ വര്‍ഷം 415 മില്യണ്‍ പൗണ്ടിന്റെ അധിക വരുമാനം ലഭിക്കും. അടുത്ത വര്‍ഷം 410 മില്യണ്‍ പൗണ്ട് അധികം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 27-28 ല്‍370 മില്യണും ലഭിക്കും. ഏപ്രില്‍ 1 മുതല്‍ ഇലക്ട്രിക് കാറുകള്‍ക്കും നികുതി ബാധകമായിരിക്കും. നികുതിയില്ലെന്നത് ആശ്വാസമായിരുന്നെങ്കില്‍ ഇനി നികുതി നല്‍കണമെന്നത് ഇലക്ട്രീക് കാര്‍ ഉപഭോക്താക്കള്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്.