യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ടീച്ചേഴ്‌സ്, ലോറി ഡ്രൈവര്‍, പോലീസ്, ക്ലീനര്‍ ജോലികള്‍ക്ക് മികച്ച സാധ്യത

ബ്രിട്ടനില്‍ പൊതുവേ കുടിയേറ്റക്കാര്‍ നഴ്‌സിംഗ് മേഖലകളാണ് കൂടുതലായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മറ്റു ചില മേഖലകളിലും ബ്രിട്ടന് ജോലിക്കാരുടെ വലിയ ക്ഷാമം നേരിടുന്നുണ്ട്. ജോലിക്കാര്‍ വന്‍തോതില്‍ രാജിവെച്ച് പോകുന്ന 'ദി ഗ്രേറ്റ് റസിഗ്നേഷന്‍' ട്രെന്‍ഡാണ് ബ്രിട്ടനിലും സാരമായി ബാധിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയരുമ്പോഴും ചില കരിയറുകള്‍ തെരഞ്ഞെടുക്കുന്നത് എളുപ്പം ജോലി നേടാന്‍ സഹായിക്കും. സ്‌കില്‍ഡ്, സ്‌പെഷ്യലൈസ് ജോലികളല്ല ഇവയെന്നതാണ് ഇതില്‍ സവിശേഷമായ കാര്യം.

ടീച്ചിങ് പ്രൊഫഷനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായി മാറിയിട്ടുണ്ട്. 2023-ലെ കണക്കുകള്‍ പ്രകാരം സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് 50 ശതമാനത്തോളം മാത്രമാണ് നടക്കുന്നത്. ഫിസിക്‌സിലാണ് അധ്യാപകരുടെ കുറവ് ഏറ്റവും കൂടുതല്‍. ഉത്തരവാദിത്വം ഏറിയതും, വരുമാനം കുറഞ്ഞതുമാണ് ഈ പ്രൊഫഷണിലേക്ക് ജോലിക്കാരുടെ ഒഴുക്ക് കുറച്ചത്.

രാജ്യത്ത് ചരക്കുനീക്കം നടത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് വലിയ ആവശ്യമുണ്ട്. എന്നാല്‍ റോഡില്‍ കൂടുതല്‍ സമയം ചെലവാക്കുന്നതും, വീട്ടില്‍ നിന്നും അകന്ന് നില്‍ക്കുന്നതും, ശാരീരിക അധ്വാനം വേണ്ടിവരുന്നതുമാണ് ഈ ജോലിയുടെ ആകര്‍ഷണീയത കുറയ്ക്കുന്നത്.

സാഹസവും, സ്ഥിരതയും, ഡ്യൂട്ടി ചെയ്യാനുള്ള താല്‍പര്യവും വേണ്ടിവരുന്ന സായുധ സേനക ജോലിക്കും ഇപ്പോള്‍ റിക്രൂട്ടുകളെ കിട്ടുന്നത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. ബ്രിട്ടന്റെ സൈന്യത്തില്‍ ഇപ്പോള്‍ 2 ലക്ഷം പേരുടെ കുറവുണ്ട്. സായുധ സേനകളുടെ ശമ്പളം 2011 മുതല്‍ 1.9 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്.
പോലീസ് സേനകളിലും ജോലിക്കാരെ കിട്ടുന്നത് വളരെ ബുദ്ധിമുട്ടാണ്. പൊതുജനങ്ങളുടെ വിമര്‍ശനം നേരിടുന്നതും, ഉയരുന്ന ക്രൈം റേറ്റും, ജോലിയിലെ സമ്മര്‍ദവുമാണ് ഇതിലേക്ക് വരാന്‍ ജനങ്ങളെ പിന്തിരിപ്പിക്കുന്നത്.

17 ശതമാനം പ്രൈവറ്റ് കുടുംബങ്ങളും ക്ലീനര്‍മാരെ ഉപയോഗിക്കുന്നതിനാല്‍ ഇവരുടെ ഡിമാന്‍ഡ് ഏറെ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്‌പെഷ്യലൈസ്ഡ് കൊമേഴ്‌സ്യല്‍ ക്ലീനിംഗ് സര്‍വ്വീസ് ഡിമാന്‍ഡും ഉയരുകയാണ്. ക്ലീനിംഗ് ഇന്‍ഡസ്ട്രി വന്‍തോതില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ആവശ്യത്തിന് ക്ലീനര്‍മാരെ കിട്ടാനില്ല.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions