യു.കെ.വാര്‍ത്തകള്‍

ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കാതെ ബിന്‍ ജീവനക്കാരുടെ പണിമുടക്ക്

ബര്‍മിങ്ഹാമില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് തിരിച്ചടിയായി ബിന്‍ പണിമുടക്ക്. ബര്‍മ്മിങ്ഹാം സിറ്റി കൗണ്‍സിലിനെതിരെയാണ് നീക്കം. ഏഴായിരം ടണ്‍ മാലിന്യമാണ് തെരുവില്‍ കണ്ടെത്തിയത്. സമരത്തിന് പിന്നാലെ കൗണ്‍സില്‍ 35 വാഹനങ്ങളും ജീവനക്കാരേയും തെരുവുകള്‍ വൃത്തിയാക്കാനായി ഏല്‍പ്പിച്ചു.

ശമ്പളം കൂട്ടണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 11 മുതല്‍ യൂണൈറ്റ് യൂണിയന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്ക് ആരംഭിച്ചത്. കൗണ്‍സില്‍ ശമ്പളം വെട്ടികുറയ്ക്കുന്നതിനെതിരെ കൗണ്‍സില്‍ അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു. പാര്‍ലമെന്റിലും വിഷയം ശ്രദ്ധ നേടി. മാലിന്യ കൂമ്പാരങ്ങള്‍ വലിയ ആശങ്കയാകുകയായിരുന്നു. ഹൗസ് ഓഫ് കോമണ്‍സില്‍ വിഷയം ഉന്നയിച്ചപ്പോള്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നായിരുന്നു മറുപടി.

ജീവനക്കാര്‍ മാലിന്യ നീക്കത്തെ തടസ്സപ്പെടുത്തുകയാണ്. ഇതു വലിയ പ്രതിസന്ധിയാണെന്ന് കൗണ്‍സില്‍ നേതാവ് ജോണ്‍ കോട്ടണ്‍ ആരോപിച്ചു. ജനങ്ങളെ ഇതു ദോഷകരമായി ബാധിക്കുകയാണെന്നും അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പണിമുടക്കാനുള്ള അവകാശം നിഷേധിക്കില്ലെന്നും എന്നാല്‍ പ്രതിഷേധം നിയമാനുസൃതമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

  • ഡെവണില്‍ നേവി ഹെലികോപ്റ്റര്‍ അപകടം: മൂന്ന് സൈനികര്‍ മരിച്ചു
  • ഉയര്‍ന്ന മിനിമം വേജ്: തൊഴിലില്ലായ്മ 5.5 ശതമാനത്തിലേക്ക് കുതിക്കുമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ല; ജിപിമാര്‍ക്ക് അമിത ജോലി ഭാരം
  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions